പരപ്പനങ്ങാടിയില്‍ റോഡ് നവീകരണത്തിനായി ഭാഗികമായി പൊളിച്ച കെട്ടിടം അപകട ഭീഷണിയില്‍

HIGHLIGHTS : പരപ്പനങ്ങാടി പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ റോഡ് വീതികൂട്ടി ഡ്രൈയിനേജ് നിര്‍മ്മിക്കുന്നതിനായി ഭാഗികമായി പൊളിച്ച കെട്ടിടം എപ്പോഴും നിലംപൊത്തുമെന്ന ആശങ്...

malabarinews
പരപ്പനങ്ങാടി പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ റോഡ് വീതികൂട്ടി ഡ്രൈയിനേജ് നിര്‍മ്മിക്കുന്നതിനായി ഭാഗികമായി പൊളിച്ച കെട്ടിടം എപ്പോഴും നിലംപൊത്തുമെന്ന ആശങ്കയില്‍ നാട്ടുകാര്‍.

കെട്ടിട ഉടമ റോഡിനായി വിട്ടുനല്‍കിയ സ്ഥലത്തുള്ള ഇരുനില കെട്ടിടത്തിന്റെ അടിഭാഗം പൊളിച്ചുമാറ്റിയതോടെയാണ് അപകടാവാസ്ഥ സംജാതമായത്. മുകളിലേക്കുള്ള കോണിയും പൊളിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ കോണ്‍ക്രീറ്റ് മേല്‍ക്കൂര താല്‍ക്കാലികമായി ഇരുമ്പുകാലുകള്‍ ഉപയോഗിച്ച് താങ്ങിനിര്‍ത്തിയിട്ടുണ്ട്.
ഇതേ നില തുടര്‍ന്നാല്‍ കെട്ടിടം റോഡിലേക്ക് വീണ് വലിയ അപകടമുണ്ടാകുമെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Visuals