അറബിക്കടലിന്റെ മനോഹാരിത സഞ്ചാരികളിലേക്ക് എത്തിക്കാൻ ഒരുങ്ങി ക്രൂസ് ഷിപ്പ് നെഫർടിറ്റി

അറബിക്കടലിന്റെ മനോഹാരിത സഞ്ചാരികളിലേക്ക് എത്തിക്കാൻ ഒരുങ്ങുകയാണ് കേരള ഷിപ്പിങ് ആൻഡ്ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള ക്രൂസ് ഷിപ്പ് നെഫർടിറ്റി. നെഫർടിറ്റിയുടെആദ്യ ട്രിപ്പ് മാസം 13 മുതൽ കൊച്ചിയിൽ നിന്ന് ആരംഭിക്കും.

നക്ഷത്ര ഹോട്ടലുകളോടു കിടപിടിക്കുന്ന സൗകര്യങ്ങളാണ് ഈജിപ്ഷ്യൻ രാജ്ഞിയുടെ പേരുള്ള കപ്പലിലുളളത്. ഈജിപ്ഷ്യൻ ഐതിഹ്യങ്ങളുടെ പശ്ചാത്തലത്തിൽ ഇൻ്റീരിയർ ഡിസൈൻ ചെയ്‌തിരിക്കുന്നകപ്പൽ പൂർണമായി ശീതീകരിച്ചതാണ്. 48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയും മൂന്നുനിലകളുമുള്ള കപ്പലാണ്നെഫർടിറ്റി. സംഗീതം, നൃത്തം, വിവിധ വിനോദങ്ങളും ഭക്ഷണവും കപ്പലിൽ ഒരുക്കും.

ഒരു മാസത്തെ ട്രിപ്പുകൾ ആണ് ഇപ്പോൾ മുൻകൂർ ബുക്കിംഗ് സൗകര്യം മുഖേന ലഭിക്കുക. രാവിലെയും വൈകിട്ടുംആയി നാലും, അഞ്ചും മണിക്കൂർ ദൈർഘ്യമുള്ളതും ആഹാരവും കലാപരിപാടികളും ഉൾപ്പെടെ സഞ്ചാരികളെത്രസിപ്പിക്കുന്ന യാത്രയാണ് കാത്തിരിക്കുന്നത്. 200 പേർക്ക് ഇരിക്കാവുന്ന ബാങ്കറ്റ് ഹാൾ, റസ്റ്റോറൻ്റ്, ലോഞ്ച്ബാർ, 3 ഡി തീയറ്റർ, കുട്ടികൾക്കുള്ള കളിസ്ഥലം, സൺഡക്ക് തുടങ്ങിയ ആകർഷണങ്ങളാണ് നെഫര്റ്റിറ്റിയിൽഉള്ളത്.

ബിസിനസ് മീറ്റിംഗ്, ബർത്ത് ഡേ ഫംഗ്ഷൻ, എൻഗേജ്മെന്റ് പോലുള്ള മറ്റ് ആഘോഷങ്ങൾക്കും ക്രൂസ് ഏറെഅനുയോജ്യമാണ്. കൂടാതെ വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫർടിറ്റിയിൽ ലഭ്യമാണ്. ‘സെപ്ഷ്യൽഅൺലിമിറ്റഡ് ബുഫെ ഡിന്നർ, വെൽക്കം ഡ്രിങ്ക്, ചായ/കോഫി, ലഘുഭക്ഷണം തുടങ്ങിയവയൊക്കെയുണ്ടാകും. 250 ലൈഫ് ജാക്കറ്റുകൾ400 പേർക്ക് കയറാവുന്ന ലൈഫ് റാഫ്റ്റുകൾ, രണ്ട് ലൈഫ് ബോട്ടുകൾ തുടങ്ങിയകപ്പലിലുണ്ട്.

നെഫർറ്റിറ്റി യാത്രയ്ക്കുളള ടിക്കറ്റുകൾ ഓൺലൈനായി https://www.nefertiticruise.com/ എന്ന വെബ്സൈറ്റിൽ  ബുക്ക് ചെയ്യാവുന്നതാണ്. ക്രൂയിസ് ബുക്കിംഗിനും സംശയ നിവാരണങ്ങൾക്കും 9744601234, 9846211144 എന്നീനമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top