മമ്പുറം പാലത്തിന് വിള്ളൽ

തിരൂരങ്ങാടി : മമ്പുറം പാലത്തിൽ വിള്ളൽ . മമ്പുറം പുതിയ പാലത്തിലാണ് വിള്ളൽ കാണപ്പെട്ടത്. മെയിൻ റോഡിൽ നിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് വലിയ തോതിൽ വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്. അപ്രോച്ച് റോഡിനെയും പാലത്തിനെയും ബന്ധിപ്പിക്കുന്നതിൻ്റെ  ഇടയിലാണ് വിള്ളൽ.

ദേശീയപാതയിൽ കൂരിയാട്  റോഡ് തകർന്നതോടെ ദേശീയപാതയിലൂടെ പോകേണ്ട വലിയ വാഹനങ്ങൾ അടക്കം ഇതുവഴിയാണ് പോകുന്നത്.

പാലത്തിൻറെ ബലക്ഷയം പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ കരിമ്പിൽ സ്വദേശി ടി പി ഇംറാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top