
കേരള തീരത്ത് തീപിടിച്ച് കത്തിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പല്‍ വാന്‍ഹായ് 503 നെ നിയന്ത്രണത്തില്‍ കൊണ്ട് വന്നതായി കോസ്റ്റ് ഗാര്‍ഡ്. കപ്പലിനെ വാട്ടര്‍ ലില്ലി എന്ന ടഗ് ബോട്ടുമായി ബന്ധിപ്പിച്ചു. ഇതോടെ വടം കെട്ടി ഉള്‍ക്കടലിലേക്ക് കൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. തീ പിടിച്ച കപ്പലില്‍ സാല്‍വേജ് സംഘം ഹെലികോപ്റ്ററില്‍ ഇറങ്ങിയാണ് കപ്പല്‍ നിയന്ത്രണത്തിലാക്കിയത്.പോര്‍ബന്തറില്‍നിന്നുള്ള മറൈന്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്റര്‍ (എംഇആര്‍സി) സംഘമാണ് കത്തുന്ന കപ്പലിനെ വടംകെട്ടി തീരത്തുനിന്ന് കൂടുതല്‍ അകലേയ്ക്ക് മാറ്റുന്നത്.
ടഗ് ഉപയോഗിച്ച് കപ്പലിനെ പരമാവധി ദൂരത്തേക്ക് വലിച്ച് മാറ്റുകയും ചെയ്യും. ഇത് വരെ കപ്പലിലെ മുന്‍ഭാഗത്തെ തീ അണയ്ക്കാനായി സാധിച്ചിട്ടുണ്ട്. മറ്റിടങ്ങളിലെ തീ കെടുത്താനുള്ള ശ്രമങ്ങളാണ് തുടരുന്നത്.തീരസംരക്ഷണ സേനയുടെയും കപ്പല്‍ കമ്പനിയുടെ സാല്‍വേജ് ടീമുകളുമാണ് ദൗത്യം തുടരുന്നത്.
അപകടസ്ഥലത്ത് കനത്ത മഴ തുടര്‍ന്നതും ഇന്നലെ പകല്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. കപ്പലിന് കൂടുതല്‍ ചെരിവ് സംഭവിച്ചിട്ടില്ല എന്നത് വളരെയേറെ ആശ്വാസകരമാണ്. ഇന്ന് വൈകുന്നേരത്തോടെ തീ പൂര്‍ണ്ണമായും അണയ്ക്കാനായി കഴിയുമെന്ന പ്രതീക്ഷയിലാണ് കോസ്റ്റ് ഗാര്‍ഡ്.
സംഭവത്തില്‍ കോസ്റ്റ് ഗാര്‍ഡും ഷിപ്പിംഗ് മന്ത്രാലയവും ഇടപെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി കുര്യന്‍ വ്യക്തമാക്കി. നിലവില്‍ തീ പടരുന്ന കപ്പലില്‍ എന്തൊക്കെയാണുള്ളതെന്ന് പരിശോധിച്ചു വരുന്നു. അടുത്തേക്ക് പ്രവേശിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പരിഗണിക്കുന്നതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




