
പട്ടാമ്പി :ഭാരതപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പട്ടാമ്പി മുതുതല പെരുമുടിയൂര്‍ നമ്പ്രം സ്വദേശി കരുവാന്‍കുഴി മുജീബ് റഹ്മാന്‍ മകന്‍ മുഹമ്മദ് നാഫി (16) യെ ആണ് കാണാതായത്.
ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കൂട്ടുകാരൊടൊപ്പം കുളിക്കാനിറങ്ങിയ നാഫിയെ ഒഴുക്കില്‍ പെട്ട് കാണാതാവുകയായിരുന്നു.
വിവരം ലഭിച്ച ഉടന്‍ നാട്ടുകാരും, പോലീസ് സംഘവും, ഫയര്‍ഫോഴ്‌സും, ട്രോമാ കെയര്‍ സേനയും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. രാത്രി പത്ത് മണിവരെ നടത്തിയ തിരച്ചിലിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പുഴയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ തിരച്ചില്‍ ദുര്‍ഘടമാണ് വ്യാഴാഴ്ച രാവിലെ വീണ്ടും തിരച്ചില്‍ തുടരും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




