‘കൂടെയുണ്ട് കരുത്തേകാന്‍’ പദ്ധതി: ദ്വിദിന ശില്‍പ്പശാല സംഘടിപ്പിച്ചു

ഹയര്‍ സെക്കന്‍ഡറി വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീമും കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് സെല്ലും ചേര്‍ന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കിവരുന്ന ‘കൂടെയുണ്ട് കരുത്തേകാന്‍’ പദ്ധതിയുടെ ഭാഗമായി എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും സൗഹൃദ കോഓഡിനേറ്റര്‍മാര്‍ക്കുമായി ദ്വിദ്വിന ശില്‍പ്പശാല സംഘടിപ്പിച്ചു.

കുട്ടികളില്‍ പൗരബോധം വളര്‍ത്തല്‍, വ്യക്തിത്വ വികാസം സാധ്യമാക്കല്‍, ശുചിത്വ-നിയമ ബോധ്യങ്ങള്‍ രൂപപ്പെടുത്തല്‍, ലഹരിവിരുദ്ധ മനോഭാവം വളര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളാണ് ശില്‍പ്പശാലയില്‍ ചര്‍ച്ച ചെയ്തത്. പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളെ കുടുതല്‍ കരുത്തരും ആത്മവിശ്വാസം ഉള്ളവരുമാക്കുകയും ചേര്‍ത്ത് പിടിക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

നടക്കാവ് വൊക്കേഷണല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ശില്‍പശാല കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. ജയശ്രീ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി ജില്ലാ കോഓഡിനേറ്റര്‍ ജി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ രാജേഷ് കുമാര്‍ മുഖ്യാതിഥിയായി. എന്‍എസ്എസ് സൗത്ത് ജില്ലാ കണ്‍വീനര്‍ എം കെ ഫൈസല്‍, ഡോ. പി.കെ ഷാജി, എന്‍എസ്എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ രതീഷ് ആര്‍ നായര്‍, കെ സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. പി.കെ റഹീമുദ്ധീന്‍, അഡ്വ. കൃഷ്ണവര്‍മ്മ, സി കെ അജില്‍കുമാര്‍, എസ്ആര്‍ജിമാരായ ഗീത എസ് നായര്‍, ഷീജ ടീച്ചര്‍, പി കെ ജ്യോസ്‌ന എന്നിവര്‍ അധ്യാപകരുമായി സംവദിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top