കോഹിനൂരിലെ ഗതാഗപ്രശ്‌നം;നിവേദനം നല്‍കി സിപിഐഎം

HIGHLIGHTS : Serious traffic problem persists in Kohinoor

തേഞ്ഞിപ്പലം : കോഹിനൂരില്‍ നിലനില്‍ക്കുന്ന ഗുരുതരമായ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിനായി ഓവര്‍ പാസിനും കോഹിനൂര്‍ മുതല്‍ യൂനിവേഴ്‌സിറ്റി വരെ സര്‍വ്വീസ് റോഡിന് ഒരു സമാന്തരപാത കൂടി നിര്‍മ്മിക്കുന്നതിനും ആവശ്യമായ ഭൂമി വിട്ടു നല്‍കാന്‍ തയ്യാറാകണമെന്നാവശ്യപ്പെട്ട് സിപിഐ എം തേഞ്ഞിപ്പലം – കോഹിനൂര്‍ ലോക്കല്‍ കമ്മറ്റികള്‍ സംയുക്തമായി കലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. പി രവീന്ദ്രന് നിവേദനം നല്‍കി.

കോഹിനൂര്‍ പ്രദേശത്തിന്റെ ഭാവി വികസനത്തിന് പ്രതിബന്ധമാകുന്ന രീതിയിലാണ് ദേശീയ പാത നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നത്. കലിക്കറ്റ് സര്‍വ്വകലാശാല എഞ്ചിനീയറിംഗ് കോളേജ്, വിവിധ വിദ്യാഭാസ സ്ഥാപനങ്ങള്‍, ഹിന്ദു – ക്രിസ്ത്യന്‍ – മുസ്ലീം ആരാധനാലയങ്ങള്‍ , സഹകരണ സ്ഥാപനങ്ങള്‍ എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിന് പുറമെ കോഴിക്കോട് എയര്‍പോര്‍ട്ടിലേക്കുള്ള എളുപ്പമാര്‍ഗം കോഹിനൂര്‍ – കൊണ്ടോട്ടി റോഡാണ്. കോഹിനൂര്‍ പ്രദേശത്തുള്ള കുട്ടികളിലധികവും കലിക്കറ്റ് സര്‍വ്വകലാശാല കാമ്പസ് എല്‍ പി സ്‌കൂളിലും ഹയര്‍ സെക്കന്ററി സ്‌കളിലുമാണ് പഠിക്കുന്നത്. ജനങ്ങള്‍ ആശ്രയിക്കുന്ന സ്റ്റേറ്റ് ബാങ്കും പോസ്റ്റോഫീസും ചില പ്രധാന ആരാധനാലയങ്ങളും കോഹിനൂരില്‍ നിന്നും 600- 700 മീറ്ററിനുള്ളിലാണ് ഉള്ളത്.

sameeksha-malabarinews

കോഹിനൂരില്‍ ദേശീയ പാതക്ക് ഓവര്‍ പാസോ, അണ്ടര്‍ പാസോ ഇല്ലാത്തതിനാല്‍ ഇനി മുതല്‍ 2 കിലോമീറ്ററിലധികം സഞ്ചരിച്ചാല്‍ മാത്രമെ ഇവിടങ്ങളിലെത്താന്‍ കഴിയൂ. അതിനാല്‍ കോഹിനൂരില്‍ ഓവര്‍ പാസ് ഒരുക്കേണ്ടത് അനിവാര്യമാണ്. കോഹിനൂരില്‍ മുതല്‍ യൂനിവേഴ്‌സിറ്റി വരെ സര്‍വ്വീസ് റോഡിന് സമാന്തരപാതയും അനിവാര്യമാണ്. ഇതിനാവശ്യമായ ഭൂമി വിട്ടു നല്‍കാന്‍ കലിക്കറ്റ് സര്‍വ്വകലാശാല തയ്യാറാകണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഐ എം ഏരിയ കമ്മറ്റിയംഗങ്ങളായ പി പ്രിന്‍സ് കുമാര്‍, സി സുനില്‍ കുമാര്‍, ലോക്കല്‍ സെക്രട്ടറിമാരായ എസ് സദാനന്ദന്‍, എം വീരേന്ദ്രകുമാര്‍, തേഞ്ഞിപ്പലം പഞ്ചായത്തംഗം എം ബിജിത എന്നിവരാണ് നിവേദക സംഘത്തില്‍ ഉണ്ടായിരുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!