തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കോവിഡ് ഇതര കിടത്തിചികിത്സ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സി പി എമ്മിന്റെ പ്രതിഷേധം

CPM protests against resumption of non-Covid inpatient treatment at Tirurangadi Taluk Hospital

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ കോവിഡേതര കിടത്തി ചികിത്സ പുനരാരംഭിക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് തിരൂരങ്ങാടി നഗരസഭ ഓഫീസിന് മുന്നില്‍ സി പി ഐ എം തിരൂരങ്ങാടി ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. രാവിലെ 10 മണിയോടെ നഗരസഭാ ഓഫീസിനു മുന്നില്‍ പൂര്‍ണമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടായിരുന്നു സമരം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

കിടത്തി ചികിത്സ പുനരാരംഭിക്കുന്നതില്‍ കടുത്ത അനാസ്ഥയാണ് നഗരസഭ കാണിക്കുന്നത്. ആശുപത്രിയില്‍ അതിനുള്ള സൗകര്യങ്ങള്‍ എച്ച് എം സി യുമായി ചേര്‍ന്ന് ഒരുക്കുന്നതില്‍ നിന്നും പിന്തിരിയുകയാണ്. ഡി എം ഒ തന്നെ കിടത്തി ചികിത്സ പുനരാരംഭിക്കാമെന്ന് വ്യക്തമാക്കിയിട്ടും നടപടിയെടുക്കാത്ത നഗരസഭയുടെ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കുറ്റപ്പെടുത്തിയായിരുന്നു പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്.

കോവിഡ് പശ്ചാതലത്തില്‍ അധിക ജീവനക്കാരെ നിയോഗിക്കുന്നതിന് കഴിഞ്ഞ എച്ച്.എം.സി യോഗം തീരുമാനിച്ചിരുന്നു എന്നാല്‍
എച്ച്.എം.സി തീരുമാന പ്രകാരമുള്ള സൗകര്യങ്ങളൊരുക്കാന്‍ നഗരസഭ തെയ്യാറാകുന്നില്ല. അതിന് ശേഷം രണ്ട് നഗരസഭ യോഗങ്ങള്‍ ചേര്‍ന്നിട്ടും ആ വിഷയം ചര്‍ച്ച ചെയ്യാന്‍ പോലും ലീഗ് ഭരണ സമിതി തയ്യാറാവാത്തതും, ആശുപത്രിയില്‍ ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളില്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടും നഗരസഭ അതിന് തയ്യാറാവാത്തതും പരിസരത്തുള്ള സ്വകാര്യ ആശുപത്രികളെ സഹായിക്കുന്ന നിലപാടാണെന്നും പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഡ്വക്കറ്റ് സി ഇബ്രാഹിംകുട്ടി പറഞ്ഞു.
കെ രാമദാസ് അധ്യക്ഷത വഹിച്ചു. എം പി ഇസ്മായില്‍, ഇ പി മനോജ്,
വി ദാസ്‌ക്കരന്‍ മാഷ്,വി കെ ഹംസ,കെപി ബബീഷ്, ഇ പി അനില്‍,ചൂട്ടന്‍ മജീദ്, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •