HIGHLIGHTS : CPM organizes march to Tirurangadi Municipality
തിരൂരങ്ങാടി: റോഡുകൾ നന്നാക്കി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട്
സിപിഐഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി നഗരസഭയിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
കുടിവെള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുക, തെരുവ് വിളക്കുകൾ നന്നാക്കുക, നഗരസഭയുടെ ഭരണ അനാസ്ഥ അവസാനിപ്പിക്കുക, നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പൂരിത്തികരിക, കെട്ടിട പെർമിറ്റുകൾ വേഗത്തിലാക്കുക, തിരൂരങ്ങാടി നഗരസഭ സ്വന്തമായി ബസ്റ്റാൻ്റ് നിർമ്മിക്കുക, ചെമ്മാട് ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുക, വെഞ്ചാലി കാപ്പ് നവീകരിച്ച് കൃഷിക്കാർക്കും ശുദ്ധജലത്തിനും ഉപയോഗപെടുന്ന രീതിയിൽ നവീകരിക്കുക, മണ്ണിടിഞ്ഞ് തൂർന്ന തോടുകളെല്ലാം നവീകരിച്ച് കൃഷിക്ക് ഉപയോഗപ്പെടുത്തുക തുടങ്ങിയ ആവിശ്യങ്ങളും സമരത്തിൽ ഉന്നയിച്ചു. ചെമ്മാട് ടൗണിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് നഗരസഭാ കവാടത്തിനു മുന്നിൽ പോലീസ് തടഞ്ഞു. സിപിഐഎം തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി എം പി ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ : സി ഇബ്രാഹിംകുട്ടി കെ രാമദാസ്, കൗൺസിലർമാരായ സി എം അലി, നദീറ കുന്നത്തേരി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഇ പി മനോജ്, കെ കേശവൻ, കമറു കക്കാട് എന്നിവർ സംസാരിച്ചു. ടി പി ബാലസുബ്രഹ്മണ്യൻ, കെ ടി ദാസൻ, കെ പി ബബീഷ്, മജീദ് വെന്നിയൂർ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു