HIGHLIGHTS : CPM activist Jishnu brutally beaten up in Kozhikode Balussery

ലീഗ് – എസ്ഡിപിഐ സംഘമാണ് ആക്രമിച്ചതെന്ന് ജിഷ്ണു ആരോപിച്ചു. മര്‍ദ്ദിച്ച ശേഷം ജിഷ്ണു രാജ്‌വിന്റെ കൈയില്‍ സംഘം വാള്‍ പിടിപ്പിച്ചു എന്ന് ജിഷ്ണു പറഞ്ഞു. ജിഷ്ണുവിനെ മര്‍ദിച്ചശേഷം പരസ്യവിചാരണ നടത്തുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പാര്‍ട്ടി നേതാക്കളുടെ പേര് പറയിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഏകദേശം രണ്ടുമണിക്കൂറിന് ശേഷം പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പോലീസ് സ്ഥലത്തെത്തി ജിഷ്ണുരാജിനെ കസ്റ്റഡിയിലെടുത്തത്. വടിവാളും പിടിച്ചെടുത്തിട്ടുണ്ട്. ജിഷ്ണുവിനെ മര്‍ദിച്ച പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിഷ്ണു രാജ്‌വിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
