
കണ്ണൂര്‍: തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ വെട്ടിക്കൊന്ന കേസില്‍ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭീഷണി പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലര്‍ ലിജീഷിനേയും കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. കേസ് പ്രത്യേകസംഘം അന്വേഷിക്കുമെന്ന് കമ്മിഷണര്‍ ആര്‍.ഇളങ്കോ വ്യക്തമാക്കി. ആറു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഹരിദാസന്റേത് ഒരു രാഷ്ട്രീയ കൊലപാതകമാണോയെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ലെന്നും അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും പ്രതികളെല്ലാം ഉടന്‍ അറസ്റ്റിലാവുമെന്നും കമ്മീഷണര്‍ അറിയിച്ചു.
അതേസമയം കൊല്ലപ്പെട്ട ഹരിദാസന്റെ പോസ്റ്റ്‌മോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. ഹരിദാസന്റെ ശരീരത്തില്‍ ഇരുപതിലധികം വെട്ടുകള്‍ ഉണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. മുറിവുകളെല്ലാം അരയ്ക്ക് താഴെയാണ്.
ഇന്ന് പുലര്‍ച്ചെയാണ് തലശേരിയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നത്.




