സിപിഐ എം പ്രവര്‍ത്തകര്‍ താനൂര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചു

താനൂര്‍:സിപിഐ എം പ്രവര്‍ത്തകര്‍ താനൂര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധിച്ചു. കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി വി വിശാഖിനെ കൈയ്യാമം വച്ച് ലീഗ് പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പ്രദര്‍ശനം നടത്തിയ താനൂര്‍ സിഐയുടെ നടപടിക്കെതിരെയാണ് പ്രതിഷേധം നടത്തിയതെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു.

അയ്യായ ലീഗ് ഓഫീസ് ആക്രമിച്ച സംഭവത്തില്‍ വിശാഖിനെതിരെ കേസെടുത്തിരുന്നു. തുടര്‍ന്നാണ് വിശാഖിനെ അറസ്റ്റ് ചെയ്ത്. കഴിഞ്ഞ ദിവസം അയ്യായയില്‍ തെളിവെടുപ്പ് നടത്തുകയെന്ന നാടകം കളിച്ച് കൈയ്യാമം വച്ച് ലീഗ് പ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയന്‍ പറഞ്ഞു.

 

 

 

Share news
error: Content is protected !!
Scroll to Top