മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

മഞ്ചേശ്വരം:  കാസര്‍കോട് ഉപ്പള സോങ്കാലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. സോങ്കാല്‍ പ്രതാപ് നഗറിലെ അസീസിന്റെ മകന്‍ അബൂബക്കര്‍ സിദ്ധീഖ്(23) ആണ് കൊല്ലപ്പെട്ടത്. ബിജെപിക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്‌.

ഞായറാഴ‌്ച രാത്രി പതിനൊന്നോടെ വീട്ടിലേക്ക‌് പോകുമ്പോഴാണ‌് ബൈക്കിലെത്തിയ  സംഘം വടിവാളുകൊണ്ട‌് വെട്ടിയത‌്. ബിജെപി ജില്ലാ നേതാവ‌് വത്സരാജിന്റെ മരുമകൻ അശ്വത‌ിന്റെ നേതൃത്വത്തിലായിരുന്നു  ആക്രമണം.

സിദ്ദീഖിനെ നാട്ടുകാർ ഉടൻ മംഗളൂരു ആശുപത്രിയിലേക്ക‌് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ പോസ‌്റ്റുമോർട്ടം നടത്തും.

ഡിവൈഎസ്പിയും മൂന്ന് സിഐ അടക്കം 20പേര്‍ അടങ്ങിയ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് പോലീസ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്‌. മഞ്ചേശ്വരം താലുക്കിൽ ഉച്ചയക്ക് 12 മണി മുതൽ ആണ് ഹർത്താൽ.

Share news
error: Content is protected !!
Scroll to Top