Section

malabari-logo-mobile

ശ്രീകൃഷ്‌ണജയന്തി ആഘോഷിക്കില്ല; സിപിഎം

HIGHLIGHTS : കണ്ണൂര്‍: ഏറെ വിവാദങ്ങള്‍ക്ക്‌ വഴിവെച്ച ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളില്‍ നിന്ന്‌ സിപിഐഎം പിന്‍വാങ്ങുന്നു. പകരം ചട്ടമ്പിസ്വാമി ദിനാചരണം നടത്താനാണ്‌ സി...

sreekrishnajayanthi copyകണ്ണൂര്‍: ഏറെ വിവാദങ്ങള്‍ക്ക്‌ വഴിവെച്ച ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളില്‍ നിന്ന്‌ സിപിഐഎം പിന്‍വാങ്ങുന്നു. പകരം ചട്ടമ്പിസ്വാമി ദിനാചരണം നടത്താനാണ്‌ സിപിഎം തീരുമാനിച്ചിരിക്കുന്നത്‌. ജാത,മത, വര്‍ഗീയ ശക്തികള്‍ക്കെതിരെ ചട്ടമ്പിസ്വാമികളുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ ഘോഷയാത്രയടക്കമുള്ള പരിപാടികള്‍ നടത്താനാണ്‌ സിപിഎം തയ്യാറെടുക്കുന്നത്‌. ആഗസ്റ്റ്‌ 24നാ്‌ണ്‌ ആഘോഷം.

കണ്ണൂരിലാണ്‌ സംഘപരിവറിനെ ചെറുക്കാനെന്ന പേരില്‍ ബാലഗോകുലം സംഘടിപ്പിക്കുന്ന ശോഭായാത്രയ്‌ക്ക്‌ ബദലായി സിപിഎം ഘോഷയാത്രകള്‍ നടത്തിയത്‌. അമ്പാടിമുക്ക്‌ പോലുള്ള പ്രദേശങ്ങളില്‍ ആര്‍ട്‌എസ്‌സ്‌ വിട്ട്‌ സിപിഎമ്മില്‍ ചേര്‍ന്ന പ്രവര്‍ത്തകരാണ്‌ ആദ്യമായി ഈ ആഘോഷം നടത്തിയത്‌ പിന്നീട്‌ കഴിഞ്ഞ്‌ വര്‍ഷ്‌ം വ്യാപകമായി സിപിഎം ശ്രീകൃഷ്‌ണജയന്തി ആഘോഷിച്ചു.

sameeksha-malabarinews

വൈദിക ചിന്താധാരകളുടെ ഭാഗമായി വടക്കേ ഇന്ത്യയില്‍ നിന്ന്‌ കടന്നുവന്ന ആഘോഷങ്ങളില്‍ ആര്‍എസ്‌എസിനെ ചെറുക്കാനെന്ന പേരില്‍ കൊണ്ടാടുന്നത്‌. ഏറെ വിമര്‍ശനങ്ങള്‍ക്ക്‌ ഇടയാക്കിയിരുന്നു.

ദളിത്‌ പിന്നോക്ക ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ജീവിച്ച മഹാരഥന്‍മാരുടെ ജന്മദിനങ്ങള്‍ മറന്ന്‌ ഇത്തരം ആഘോഷങ്ങള്‍ക്ക്‌ പിറകെ പോകുന്നതിനെതിരെ ഇടതുപക്ഷത്തുനിന്നു തന്നെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ഈ പശ്ചാതലത്തിലാണ്‌ സിപിഐഎം ഇപ്പോള്‍ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!