സി പി ഐ എം തിരൂരങ്ങാടി ഏരിയാ സമ്മേളനത്തിന് തുടക്കം

തിരൂരങ്ങാടി: തിരൂരങ്ങാടി: സി പി ഐ എം തിരൂരങ്ങാടി ഏരിയാ സമ്മേളനത്തിന് തുടക്കമായി. ചെമ്മാട് കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സമ്മേളനത്തിന് തുടക്കം കുറിച്ച് പതാക ഉയര്‍ന്നു. മുന്‍ ജില്ലാ കമ്മിറ്റി അംഗവും തിരൂരങ്ങാടിയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സി കെ ബാലന്റെ വീട്ടില്‍ നിന്ന് കുടുംബാംഗങ്ങള്‍ കൈമാറിയ പതാകയാണ് കൊണ്ടുവന്നത്. ജില്ലാ കമ്മിറ്റി അംഗം എ ശിവദാസന്‍ പതാകജാഥ ഉദ്ഘാടനം ചെയ്തു. ടി ബാബു അധ്യക്ഷതവഹിച്ചു. ഇ ടി സുബ്രഹ്‌മണ്യന്‍ സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗം സി സിറാജുദ്ദീന്‍ ക്യാപ്റ്റനും എം ബൈജു മാനേജറുമായുള്ള ജാഥ പരപ്പനങ്ങാടി, പാലത്തിങ്ങല്‍, കരിപറമ്പ് വഴി ചെമ്മാടെത്തി.

താനൂര്‍ ഏരിയ സെക്രട്ടറിയായിരുന്ന നീലമനയില്‍ നരസിംഹം എമ്പ്രാന്തിരിയുടെ വീട്ടില്‍ നിന്ന് കൊടിമര ജാഥ ആരംഭിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഖലീമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഡോ: ശശിധരന്‍ ക്ലാരി അധ്യക്ഷത വഹിച്ചു. പെരുമണ്ണ ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ ഹരിദാസന്‍ സ്വാഗതം പറഞ്ഞു. കെ ഉണ്ണി കൃഷ്ണന്‍ ക്യാപ്റ്റനും പി സാഹിര്‍ മാനേജറുമായുള്ള ജാഥ തെന്നല, പൂക്കിപറമ്പ്, കക്കാട് വഴി ചെമ്മാട് എത്തി.

ദീര്‍ഘകാലം തിരൂരങ്ങാടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായിരുന്നു പ്രൊഫ: പി മമ്മദിന്റെ വീട്ടില്‍ നിന്ന് ദീപശിഖ മക്കളായ ഡോ:പി അര്‍ഷിദയും അജ്‌ലാലും കൈമാറി. ഏരിയ സെക്രട്ടറി തയ്യില്‍ അലവി ഉദ്ഘാടനം ചെയ്തു. വി ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി മെമ്പര്‍ കമറുദ്ദീന്‍ കക്കാട് സ്വാഗതവും ജാഥാ ക്യാപ്റ്റന്‍ ടി കാര്‍ത്തികേയന്‍ നന്ദിയും പറഞ്ഞു.
ടി കാര്‍ത്തികേയന്‍ ക്യാപ്റ്റനും എം പി ഇസ്മായില്‍ മാനേജറുമായുള്ള ജാഥ കക്കാട് തിരൂരങ്ങാടി, മമ്പുറം വഴി ചെമ്മാട് എത്തി മൂന്ന് ജാഥകളും നൂറുകണക്കിന് ബൈക്കുകളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ പൊതുസമ്മേളന നഗരയിലെത്തി. സ്വാഗതസംഘം ചെയര്‍മാന്‍ കെ രാമദാസ് പതാക ഉയര്‍ത്തി. വ്യാഴം വെള്ളി ദിവസങ്ങളില്‍ ചെമ്മാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സി കെ ബാലന്‍ നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം വി പി സാനു ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇ ജയന്‍ വി രമേശന്‍ എന്നിവര്‍ പങ്കെടുക്കും.
വെള്ളിയാഴ്ച വൈകിട്ട് 4 .30ന് കരിപറമ്പത്ത് നിന്ന് ബാന്‍ഡ് വാദ്യങ്ങളുടെ അകമ്പടിയോടെ റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതുപ്രകടനവും ആരംഭിക്കും. പൊതുസമ്മേളനം ഡോ: കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. ജയിക്ക് സി തോമസ്, എന്നിവര്‍ സംസാരിക്കും തുടര്‍ന്ന് ഗാനമേളയോടെയുള്ള കലാപ്രകടനങ്ങള്‍ അരങ്ങേറും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top