HIGHLIGHTS : A non-state laborer died after a grinder fell on his body in Kondoti
കോഴിക്കോട്: കൊണ്ടോട്ടി കോടങ്ങാട്ടെ ഡയാലിസിസ് കേന്ദ്രത്തില്‍ ഷെഡ്ഡിന്റെ ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തു പതിച്ചു ഗുരുതര പരുക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി സദ്ദാം ഹുസൈന്‍ (32) ആണു മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഷെഡ്ഡിലെ ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്കു പതിക്കുകയായിരുന്നു.
ചെറിയ ഉയരത്തില്‍ നിന്നാണു വീണതെങ്കിലും ഗ്രൈന്‍ഡറിന്റെ ബ്ലേഡ് തട്ടി ഗുരുതര പരുക്കേറ്റു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു