
തിരൂരങ്ങാടി: തിരൂരങ്ങാടി സബ് ആർടിഒ ഓഫീസിൽ ലേണേഴ്സ് ടെസ്റ്റ് പാസായി ഡ്രൈവിംഗ് ടെസ്റ്റ് തീയതിക്കായി കാത്തിരിക്കുന്ന അപേക്ഷകളുടെ എണ്ണം വർധിച്ചതിനാൽ ഡ്രൈവിംഗ് ടെസ്റ്റിന് കൂടുതൽ ബാച്ചുകൾ അനുവദിക്കുക,
കാലാവധി കഴിഞ്ഞ ഓഫീസിലെ വാഹനത്തിന് പകരം പുതിയ വാഹനം അനുവദിക്കുക, ഓഫീസിൽ തകരാർ സംഭവിച്ച കമ്പ്യൂട്ടറുകൾക്ക് പകരം പുതിയ കമ്പ്യൂട്ടർ അനുവദിക്കുക, ഡ്രൈവിംഗ് ടെസ്റ്റിനായി പുതിയ സ്ഥലം കണ്ടെത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐഎം തിരൂരങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം പി ഇസ്മായിൽ ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം ഐപിഎസിന് നിവേദനം നൽകി.
ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ചയിൽ കൂടുതൽ ബാച്ചുകൾ അനുവദിച്ച കാര്യം ട്രാൻസ്പോർട്ട് കമ്മീഷണർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ അറിയിച്ചു. പുതിയ വൈകാതെ എത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




