Section

malabari-logo-mobile

ശബരിമല യുവതി പ്രവേശം: നിലപാട് മയപ്പെടുത്താനൊരുങ്ങി സിപിഎം

HIGHLIGHTS : തിരുവനന്തപുരം ശബരിമല യുവതി പ്രവേശനവിഷയത്തില്‍ നിലപാട് മയപ്പെടുത്താനൊരുങ്ങി സിപിഐഎം. സിപിഎം സംസ്ഥാനകമ്മറ്റിയില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്...

തിരുവനന്തപുരം ശബരിമല യുവതി പ്രവേശനവിഷയത്തില്‍ നിലപാട് മയപ്പെടുത്താനൊരുങ്ങി സിപിഐഎം. സിപിഎം സംസ്ഥാനകമ്മറ്റിയില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടില്‍ നടന്ന ചര്‍ച്ചയില്‍ ഈ വിഷയം ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് സിപിഎമ്മിന്റെ ഈ നീക്കം. യുവതീ പ്രവേശനത്തില്‍ മുന്‍കൈയെടുക്കേണ്ടെന്നും, ഈ കാര്യത്തില്‍ വലിയ ആവേശം കാണിക്കേണ്ടന്നുമാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത തിരിച്ചടിയുടെ പാശ്ചത്തലത്തില്‍ സിപിഎം സംസ്ഥാനത്തൊട്ടുക്കും ഗൃഹസന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ച് തയ്യാറാക്കിയ സംഘടനാരേഖയില്‍ സമഗ്രമായ ചര്‍ച്ചയാണ് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന സംസ്ഥാന സമിതിയില്‍ നടന്നുവരുന്നത്.

വിശ്വസികളുടെ വികാരം മാനിക്കണം. വിശ്വാസികളെ ഒപ്പം നിര്‍ത്താനായി പ്രാദേശിക ക്ഷേത്രകമ്മറ്റികളില്‍ പ്രവര്‍ത്തകര്‍ സജീവമാകണമെന്നും അടക്കമുള്ള അഭിപ്രായങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

sameeksha-malabarinews

മന്ത്രിമാരുടെ പ്രവര്‍ത്തനരീതിയെ കുറിച്ചും യോഗത്തില്‍ ആക്ഷേപമയുര്‍ന്നു. സിപിഎം മന്ത്രിമാരെ കാണാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. ജില്ലാകമ്മറ്റിയുടെ ശുപാര്‍ശകള്‍ തഴയപ്പെടുന്നുവെന്നും വിമര്‍ശനമുയര്‍ന്നു.

പാര്‍ട്ടി ഇടക്കിടക്ക് നടത്തുന്ന പിരിവിനെ കുറിച്ചും വിമര്‍ശനം ഉയര്‍ന്നു. പിരിവുകള്‍ പ്രവര്‍ത്തകര്‍ക്ക് ബാധ്യതയാകുകയാണെന്നും ക്വാട്ട നിശ്ചയിച്ചുള്ള പിരിവുകള്‍ പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നുവെന്നും നിരീക്ഷിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!