അഭയം പാലിയേറ്റീവ് കെയര്‍ ഫണ്ട് ശേഖരിക്കുവാന്‍ സി.പി.ഐ.എം – പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി ബക്കറ്റ് കലക്ഷന്‍ നടത്തി

പരപ്പനങ്ങാടിയിലെ കിടപ്പു രോഗികളെ പരിചരിക്കുന്ന അഭയം പാലിയേറ്റീവ് കെയറിന്റെ കെട്ടിട നിര്‍മാണ ഫണ്ട് ശേഖരിക്കുവാന്‍ പുതുവത്സരദിനത്തില്‍ സി.പി.ഐ.എം – മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബക്കറ്റ് കലക്ഷന്‍ നടത്തി.

മുൻകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ സി കെ ബാലന്റെ
നേതൃത്വത്തില്‍ അഭയം പാലിയേറ്റീവ് കെയര്‍ 2010 ആഗസ്ത് മാസം 16 നാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇതിനോടകം സ്വാന്തന പരിചരണം നല്‍കിയിട്ടുണ്ട്. നിലവില്‍ 360 ല്‍ പരം രോഗികളാണ് പരിചരണത്തിലുള്ളത്. ആഴചയില്‍ ഒരു ഡോക്ടറുടെ ഹോം കെയര്‍, 4 നേഴ്‌സസ് ഹോം കെയര്‍, ഒരു ഫിസിയോ തെറാപ്പി ഹോം കെയര്‍ കൂടാതെ, ഒരു സൈക്യാട്രി ഒ.പി.യും നടത്തി വരുന്നു.

യൂറിന്‍ കത്തീറ്റര്‍, ഭക്ഷണത്തിനുള്ള റ്റിയൂബ്, അസൈറ്റിസ് ടാപ്പിംഗ്, സോഡിയം കറക്ഷന്‍, മുറിവുകളുടെ പരിചരണം, സ്റ്റോമ കെയര്‍, ബ്ലാഡര്‍ വാഷ്, ഇഞ്ചക്ഷന്‍സ്, ഐ.വി.ഫ്‌ളൂയിഡ്, പി.ആര്‍.ഇ. കൗണ്‍സിലിംഗ് തുടങ്ങിയവ ഹോം കെയറിന്റെ ഭാഗമായി രോഗികള്‍ക്ക് നല്‍കുന്ന സേവനങ്ങളാണ്. കൂടാതെ സൗജന്യമായി തന്നെ മരുന്നും വൃക്ക രോഹികള്‍ക്കുള്ള ഡയലൈസര്‍, എറിത്രോ പോയിറ്റിന്‍ ഇഞ്ചക്ഷനുകള്‍ എന്നിവയും നല്‍കി വരുന്നു. ഭക്ഷണ കിറ്റുകള്‍, വീല്‍ചെയര്‍, കട്ടില്‍, ഓക്‌സിജന്‍ , ബാക്ക്‌റെസ്റ്റ്, വാക്കര്‍, സ്റ്റൂള്‍ പാന്‍, ബഡ്പാന്‍, എയര്‍ ബെഡ്, വാക്കിംഗ് സ്റ്റിക്, എന്നിവയും രോഗികള്‍ക്ക് ലഭ്യമാക്കി വരുന്നു. ഒരു മാസം രണ്ട് ലക്ഷം രൂപയോളം ചെലവ് വരുന്ന ഈ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാരുടെ വരിസംഖ്യയും നിര്‍ലോപമായ സഹായ സഹകരണത്താലുമാണ് മുന്നോട്ട് പോവുന്നത്.

നിലവില്‍ വാടക കെട്ടിടത്തിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. രണ്ട് നേഴ്‌സുമാര്‍, ഒരു ഓഫീസ് സെക്രട്ടറി, ഡ്രൈവര്‍, എന്നീ സ്റ്റാഫുകളുണ്ട്. ചെറമംഗലം മനയ്ക്കല്‍ ശ്രീ.രവീന്ദ്രന്‍ നമ്പൂതിരിപ്പാട് നല്‍കിയ 5 സെന്റ് ഭൂമിയില്‍ അഭയത്തിന്റെ സ്വപ്ന ഭവനം പുത്തന്‍പീടികയില്‍ നിര്‍മ്മാണഘട്ടത്തിലാണ്.

പരപ്പനങ്ങാടിയിലെ കിടപ്പുരോഗികളുടെ ആശ്രയകേന്ദ്രമായ അഭയത്തിന്റെ ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണത്തിന് ഉദാരമായി സംഭാവന ചെയ്ത എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. ഇനിയും ഈ മഹത് സംരഭത്തിന് നിങ്ങളുടെ നിര്‍ലോപമായ പിന്തുണയുണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
Abhayam palliative care project.
2. A/CN0: 313 17142028
3. IFSC Code.SBIN OOO1153
4. State Bank of India parappanangadi.
5. O494 2413992.
6.9349062226.

Abhayam Building Account
AC No: 4701101006636
AKG charitable Trust
CNRB0004701
Canara Bank -Parappanangadi

 

Share news
error: Content is protected !!
Scroll to Top