ബാലചിത്രരചന മത്സരം – മദനന്‍ സമ്മാനദാനം നടത്തി

പരപ്പനങ്ങാടി: ശിശുദിനത്തിന്റെ ഭാഗമായി നവജീവന്‍ വായനശാല സംഘടിപ്പിച്ച 35-ാമത് ബാലചിത്രരചന മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം പ്രശസ്ത ചിത്രകാരന്‍ മദനന്‍ നിര്‍വ്വഹിച്ചു.വിവിധ വിഭാഗങ്ങളിലായി സ്‌ക്കൂള്‍ തല മത്സരമാണ് സംഘടിപ്പിച്ചത്.

അണ്ടര്‍ 25 വിഭാഗത്തില്‍ കേരള ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുളിക്കലകത്ത് ഇസ്ഹാഖ്, അണ്ടര്‍ 14 വിഭാഗത്തില്‍ കേരള നോര്‍ത്ത് സോണ്‍ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആഗ്‌നേയ്.പി, ജില്ല സ്‌ക്കൂള്‍ മീറ്റില്‍ 80 മീറ്റര്‍ ഹര്‍ഡ്ല്‍സ് സ്വര്‍ണ്ണ ജേത്രി പി. മാളവിക എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

മുനിസിപ്പല്‍ കൗണ്‍സിലര്‍ ജൈനിഷ മണ്ണാറക്കല്‍, ചിത്രകല അധ്യാപകന്‍ നാരായണന്‍ അത്തോളി എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. വായനശാല പ്രസിഡണ്ട് സനില്‍ നടുവത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി എം.പ്രഭാകരന്‍ സ്വാഗതവും, മനീഷ് കെ.പി നന്ദിയും പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top