ഇടുക്കി മുനിയറയില്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് തിരൂര്‍ സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു

ഇടുക്കി മുനിയറയില്‍ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് തിരൂര്‍ സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു. നാല്‍പതോളം വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. മലപ്പുറം തിരൂര്‍ സ്വദേശി മില്‍ഹാജ് ആണ് മരിച്ചത്.

തിരൂര്‍ റീജിയനല്‍ ഐടിഐയിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്. ഡിസംബര്‍ 30ന് തിരൂര്‍ നിന്ന് പുറപ്പെട്ട വിദ്യാര്‍ഥിസംഘം യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച പുലര്‍ച്ചെ 1.15നാണ് അപകടമുണ്ടായത്.

തിങ്കള്‍ക്കാടിന് സമീപം കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണംവിട്ട ബസ് 70 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഫാത്തിമയാണ് മുഹമ്മദ് മില്‍ഹാജിന്റെ മാതാവ്. മുഹമ്മദ് സ്വഹല്‍ ഏക സഹോദരനാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

Share news
error: Content is protected !!
Scroll to Top