കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിയാന്‍ തയ്യാറായെന്ന് സൂചന

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചതായി സൂചന. മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃയോഗങ്ങള്‍ക്ക് മുന്നോടിയായിട്ടാണ് ഇക്കാര്യം അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വമോ മുഖ്യമന്ത്രിയോ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്നാണ് സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഒളിവില്‍ കഴിയുന്ന ബിനോയ് കോടിയേരിക്കായി മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനിരിക്കെയാണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.

അതെസമയം കോടിയേരി രാജി സന്നദ്ധത സിപിഎം കേന്ദ്ര നേതൃത്വത്തെയോ സീതാറാം യെച്ചൂരിയേയോ അറിയിച്ചിട്ടില്ലെന്നും സിപിഐഎം കേന്ദ്രനേതൃത്വം വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top