Section

malabari-logo-mobile

എംകെ രാഘവനെതിരെ സിപിഎം പരാതി നല്‍കി: പ്രതികരിക്കാനില്ലെന്ന് രാഘവന്‍

HIGHLIGHTS : കോഴിക്കോട് : സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങിയ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരെ സിപിഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്

കോഴിക്കോട് : സ്റ്റിങ് ഓപ്പറേഷനില്‍ കുടുങ്ങിയ കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരെ സിപിഎം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എല്‍ഡിഎഫ് കോഴിക്കോട് പാര്‍ലിമെന്റ് മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ അഡ്വ പിഎ മുഹമ്മദ് റിയാസ് ആണ് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനം നടന്നിട്ടുണ്ടെന്നും, രാഘവന്റെ പണമിടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയില്‍ ആവിശ്യപ്പെടുന്നു. എംകെ രാഘവനെ അയോഗ്യനാക്കണമെന്നും പരാതിയില്‍ ആവിശ്യപ്പെടുന്നുണ്ട്.

sameeksha-malabarinews

2014ലെ തെരഞ്ഞെടുപ്പില്‍ ആകെ 53 ലക്ഷം രൂപ ചിലവായന്നാണ് കമ്മീഷനില്‍ കാണിച്ചതെന്നും എന്നാല്‍ സ്വകാര്യ ചാനല്‍പ്രതിനിധിയോട് 2 കോടി ചെലവായെന്ന് പറഞ്ഞതിലൂടെ പണമുപോയാഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് സംശയിക്കുന്നതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ ഈ പരാതിയോട് പ്രതികരിക്കാന്‍ എംകെ രാഘവന്‍ തയ്യാറായില്ല. തനിക്കൊന്നും പറയാനില്ല ഇതില്‍ നിന്നൊന്ന് ഒഴിവാക്കിത്തരണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!