തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടി മരിച്ചു

കൊച്ചി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് ക്രൂരമായി മര്‍ദ്ദിച്ച് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് മരിച്ചു. തലച്ചോറിന് പരിക്കേറ്റതിനെ തുടര്‍ന്ന് കുട്ടി വെന്റിലേറ്ററിലായിരുന്നു. ഏഴു വയസുള്ള കുട്ടിയെ പത്ത് ദിവസം മുമ്പാണ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 11.30 ഓടെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്.

കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച അരുണ്‍ ആനന്ദിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. കുട്ടി കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ നാലുവയസുള്ള സഹോദരനെയും അമ്മയേയും പ്രതി മര്‍ദ്ദിക്കാറുണ്ടെന്നും തെളിവ് ലഭിച്ചിട്ടുണ്ട്.

കുട്ടിയുടെ പിതാവ് ഒരു വര്‍ഷം മുമ്പ് മരിച്ചതോടെ കുട്ടികളുടെ അമ്മയും അരുണ്‍ ആനന്ദിനൊപ്പമാണ് താമസിച്ചിരുന്നത്. ഇളയകുട്ടി മൂത്രം ഒഴിച്ചത് ശ്രദ്ധിച്ചില്ലെന്ന് പറഞ്ഞാണ് ഇയാള്‍ മൂത്ത കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്.

Share news
error: Content is protected !!
Scroll to Top