തിരൂരില്‍ മൊബൈല്‍ ആപ് വഴി വ്യാജലോട്ടറി; രണ്ട് പേര്‍ അറസ്റ്റില്‍

തിരൂര്‍: മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വ്യാജലോട്ടറി നടത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ആലത്തിയൂര്‍ കെഎംഎച്ച് ലോട്ടറി ഏജന്‍സിയില്‍ നടത്തിയ പരിശോധനയില്‍ ബിപി അങ്ങാടി കണ്ണംകുളം കുണ്ടനി മുഹമ്മദ് ഷാഫി, ആലത്തിയൂര്‍ ഞാറക്കാട് ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്.

ഫലം പ്രഖ്യാപിക്കാനിരിക്കുന്ന കേരളാ ലോട്ടറിയുടെ നമ്പറിന്റെ അവസാനത്തെ മൂന്നക്കം മൊബൈല്‍ ആപ്ലിക്കേഷന്‍വഴി വിതരണം നടത്തിയാണ് തട്ടിപ്പ്. ഇതിനുപയോഗിച്ച മൂന്ന് മൊബൈല്‍ ഫോണുകളും പോലീസ് പിടികൂടി. വരും ദിവസങ്ങളില്‍ പരിശോധന തുടരും.

Share news
error: Content is protected !!
Scroll to Top