സിപിഎം തിരൂരങ്ങാടി ഏരിയാ സമ്മേളനത്തിന്‌ തുടക്കമായി


cpimപരപ്പനങ്ങാടി :സിപിഐഎം തിരൂരങ്ങാടി ഏരിയ സമ്മേളനത്തിന്‌ ആവേശ്വോജ്വലമായ തുടക്കം. പരപ്പനങ്ങാടി അയ്യപ്പന്‍കാവില്‍ പ്രത്യേകം തയ്യാറാക്കിയ സഖാവ്‌ ടി ബാലന്‍ നഗറിലാണ്‌ സമ്മേളനം നടക്കുന്നത്‌. സമ്മേളന നഗരിയില്‍ സിപിഐഎം മുന്‍ ഏരിയാ സക്രട്ടറി കൃഷണന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തിയതോടെയാണ്‌ സമ്മേളനത്തിന്‌ തുടക്കമായത്‌.
cpim 1തുടര്‍ന്ന്‌ നടന്ന പ്രതിനിധി സമ്മേളനം സിപിഐഎം സംസ്ഥാനകമ്മറ്റിയംഗം പികെ സൈനബ ഉദ്‌ഘാടനം ചെയ്‌തു. സമ്മേളനത്തില്‍ സിപിഎം കേന്ദ്രകമ്മറ്റിയംഗം പാലോളി മുഹമ്മദ്‌ കുട്ടി പങ്കെടുത്തു. സമ്മേളനം ഇന്നും തുടരും.
സിപിഎം മുന്‍ പരപ്പനങ്ങാടി ലോക്കല്‍ക്കമ്മറ്റിയംഗം കിഴക്കിനിയകത്ത്‌ മുഹമ്മദ്‌ കുട്ടിയുടെ നിര്യാണത്തെ തുടര്‍ന്ന്‌ ഞായറാഴ്‌ച നടക്കാനിരുന്ന പൊതുസമ്മേളനവും പ്രകടനവും ഒഴിവാക്കി.

Share news
error: Content is protected !!
Scroll to Top