വീടുകള്‍ സമരകേന്ദ്രങ്ങളാക്കി സിപിഎമ്മിന്റെ സത്യാഗ്രഹസമരം; സമരത്തില്‍ പങ്കാളികളായി ആയിരങ്ങള്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വീടുകള്‍ സമരകേന്ദ്രങ്ങളാക്കി സിപിഎമ്മിന്റെ സത്യാഗ്രഹ സമരം. ഞായറാഴ്ച വൈകുന്നേരും നാലു മണി മുതല്‍ നാലര മണി വരെ നീണ്ടുനിന്ന സത്യാഗ്രഹത്തില്‍ വീട്ടുകാരടക്കം ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്.

വീടുകള്‍ക്ക് പുറമെ സിപിഎമ്മിന്റെയും, ബഹുജനസംഘടനകളുടെയും ഓഫീസുകളും സമരവേദിയായി.

ആദായ നികുതി ദായകരല്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും ആറ് മാസത്തേക്ക് മാസം 7,500 രൂപ വീതം അകൗണ്ടില്‍ നിക്ഷേപിക്കുക, ആവിശ്യക്കാര്‍ക്ക് 10 കിലോ ഭക്ഷ്യധാന്യം ആറു മാസത്തേക്ക് നല്‍കുക, പൊതുമേഖല സ്ഥാപനങഅങളുടെ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക എന്നീ ആവിശ്യങ്ങളുന്നയിച്ചാണ് സത്യാഗ്രഹം സംഘടിപ്പിച്ചത്.

 

 

 

 

Share news
error: Content is protected !!
Scroll to Top