തുടര്‍ഭരണമുണ്ടാകും,  തിരൂരങ്ങാടിയില്‍ അട്ടിമറി വിജയം, തൃശ്ശൂര്‍ നഷ്ടമായേക്കും: സിപിഐ വിലയിരുത്തല്‍ ഇങ്ങിനെ

തിരുവനന്തപുരം:  80ലധികം സീറ്റുകള്‍ പിടിച്ച്‌ എല്‍ഡിഎഫ്‌ അധികാരത്തില്‍ തിരിച്ചെത്തുമെന്ന്‌ സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവിന്റെ വിലയിരുത്തല്‍. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ്‌ കുറയുമെന്നും തിരൂരങ്ങാടിയില്‍ അട്ടിമറി വിജയം നേടാന്‍ സാധ്യയുണ്ടെന്നും, നിലവില്‍ കയ്യിലുള്ള തൃശ്ശൂര്‍ നഷ്ടപ്പെട്ടേക്കുമെന്നും യോഗം വിലയിരുത്തി.

ഇത്തവണ മത്സരിച്ച സീറ്റുകളില്‍ 17 എണ്ണം വിജയിക്കുമെന്നാണ്‌ സിപിഐ കണക്കാക്കുന്നത്‌.. കഴിഞ്ഞ തവണ 19 ഇടത്ത്‌ സിപിഐ വിജയിച്ചിരുന്നു. അപ്രതീക്ഷിതമായി ചിലയിടങ്ങളില്‍ പരാജയപ്പെട്ടേക്കുമെന്നും യോഗം വിലയിരുത്തി. ഇടുക്കി ഒഴികെയുള്ള ജില്ലാകമ്മറ്റികളുടെ കണക്കുകള്‍ പരിശോധിച്ചാണ്‌ സംസ്ഥാന ഏക്‌സിക്യൂട്ടീവിന്റെ വിലയിരുത്തല്‍.

സിപിഐ അട്ടമറി വിജയം പ്രതീക്ഷിക്കുന്ന തിരൂരങ്ങാടിയില്‍ നിലവില്‍ സിഡ്‌കോ ചെയര്‍മാനായ നിയാസ്‌ പുളിക്കലകത്താണ്‌ സ്വതന്ത്രനായി മത്സിരിച്ചത്‌. മുസ്ലീം ലീഗ്‌ സംസ്ഥാന ജനറല്‍ സക്രട്ടറിയായ കെപിഎ മജീദാണ്‌ ഇവിടെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി. സത്താര്‍ ഹാജിയാണ്‌ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. പത്മജ വേണുഗോപാല്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായ തൃശ്ശൂരില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായ ബാലചന്ദ്രന്‍ തോല്‍ക്കാനാണ്‌ സാധ്യതയെന്നാണ്‌ സിപിഐയുടെ വിലിയിരുത്തല്‍.

ഇങ്ങിനൊയെക്കെ സംഭവിച്ചാലും 80ലധികം സീറ്റുകള്‍ നേടി ഇടതുമുന്നണി തന്നെ തിരികെ അധികാരത്തിലെത്തുമെന്ന്‌ സിപിഐ വിലയിരുത്തുന്നു.

Share news
error: Content is protected !!
Scroll to Top