Section

malabari-logo-mobile

കോവിഡ് വാക്സിന്‍ രാജ്യത്ത് നിര്‍ബന്ധമാക്കില്ല; ആരോഗ്യ മന്ത്രാലയം

HIGHLIGHTS : ന്യൂഡല്‍ഹി : വാക്‌സിന്‍ സ്വീകരിക്കണോ എന്നതില്‍ ആളുകള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാം. കോവിഡ് വാക്സിന്‍ രാജ്യത്ത് നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര ആര...

ന്യൂഡല്‍ഹി : വാക്‌സിന്‍ സ്വീകരിക്കണോ എന്നതില്‍ ആളുകള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാം. കോവിഡ് വാക്സിന്‍ രാജ്യത്ത് നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു . ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്സിന്‍ മറ്റു രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്‌സീനുകള്‍ പോലെ ഫലപ്രദമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി .

വാക്‌സിന്‍ സംബന്ധിച്ച് ജനങ്ങള്‍ക്കിടയിലുണ്ടായ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് വാക്‌സിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യ മന്ത്രി പറഞ്ഞത്. കോവിഡ് മുക്തരായവര്‍ക്കും വൈറസിനെതിരേയുള്ള പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വാക്സിന്‍ ഡോസ് പൂര്‍ണമായി സ്വീകരിക്കുന്നത് ഉചിതമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി .
രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ച് രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ശരീരത്തില്‍ വൈറസിനെതിരേയുള്ള ആന്റിബോഡികള്‍ രൂപപ്പെടുക.

sameeksha-malabarinews

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. രജ്‌സ്‌ട്രേഷന് ശേഷം വാക്‌സിന്‍ ഉപഭോക്താവിന് ഒരു സമയം നല്‍കും. ആദ്യ ഡോസ് ലഭിച്ച ശേഷം ഉപഭോക്താവിന് മൊബൈലില്‍ ഒരു മെസ്സേജ് വരും. രജിസ്‌ട്രേഷന്റെ സമയത്ത് പാന്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വോട്ടര്‍ ഐഡി എന്നിവയിലേതെങ്കിലും കരുതണം. വാക്സിന്‍ എടുത്ത ശേഷം ക്യുആര്‍ കോഡ് രീതിയില്‍ സര്‍ട്ടിഫിക്കറ്റ് വ്യക്തികളുടെ മൊബൈലിലേക്ക് അയക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!