കൊച്ചി: മൂന്നു മാസത്തിനകം ജില്ലയില്‍ കോവിഡ് വാക്സിനേഷന്റെ രണ്ടാം ഡോസ് 100 ശതമാനം കൈവരിക്കുമെന്ന് മന്ത്രി പി രാജീവ്. കോവിഡ് പ്രതിരോധ വാക്സിന്‍ ആദ്യഡോസ് വിതരണം 100 ശതമാനം പൂര്‍ത്തിയാക്കിയതിന്റെ ജില്ലാ പ്രഖ്യാപനവും ആര്‍ദ്ര കേരളം പുരസ്‌കാര വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഡോസ് വാക്സിന്‍ 100 ശതമാനം കൈവരിച്ച് കേരളത്തിന്റെ മുന്നില്‍ നടക്കാന്‍ ജില്ലയ്ക്ക് കഴിഞ്ഞത് ഏറെ അഭിമാനകരമാണ്. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് രോഗി എറണാകുളം ജില്ലയിലാണ് വന്നിറങ്ങിയത്. അന്നുമുതല്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നത്. ആരോഗ്യ സംവിധാനങ്ങളെല്ലാം പ്രതിരോധത്തിന് സജ്ജമായി. വാക്സിനേഷനിലും ജില്ല ഇതേ മികവ് നിലനിര്‍ത്തുകയാണ്. എല്ലാ സാധ്യതകളും പരീക്ഷിക്കാന്‍ തയ്യാറായി.
കോവിഡ് പ്രതിരോധത്തിന് മെഡിക്കല്‍ കോളേജിലെയും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലെയും വെന്റിലേറ്ററുകളുടെയും ഓക്സിജന്‍ കിടക്കകളുടെയും എണ്ണം വര്‍ധിപ്പിച്ചു. ഓക്സിജന്‍ പ്ലാന്റ് തുടങ്ങി. ഈ സംവിധാനങ്ങളെല്ലാം ഇനിയും ഉപയോഗിക്കാം. ഇക്കാലയളവില്‍ നിയമിച്ച അധിക മനുഷ്യവിഭവശേഷി നിലനിര്‍ത്താനാകുമോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
പി ടി തോമസ് എംഎല്‍എ അധ്യക്ഷനായി. ഹൈബി ഈഡന്‍ എംപി, മേയര്‍ എം അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കലക്ടര്‍ ജാഫര്‍ മാലിക്, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍, കൗണ്‍സിലര്‍ ഉണ്ണി കാക്കനാട്, ഡിഎംഒ എന്‍ കെ കുട്ടപ്പന്‍, അഡീഷണല്‍ ഡിഎംഒമാരായ എസ് ശ്രീദേവി, ആര്‍ വിവേക് കുമാര്‍, വാക്സിനേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. എം ജി ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.




