കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്കു സാധ്യത; ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുര: കേരളത്തില്‍ പരക്കെ മഴയ്ക്കു സാധ്യത. ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ആലപ്പുഴ ഴികെയുള്ള മറ്റു ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ യെലോ അലര്‍ട്ട് നല്‍കി.

നാളെ മലപ്പുറം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്. ഇടുക്കും മിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. നാളെ വരെ അറബിക്കടലില്‍ കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്നു മുന്നറിയിപ്പുണ്ട്.

അറബിക്കടലിലും ന്യൂനമര്‍ദ സാധ്യത

ബംഗാള്‍ ഉള്‍ക്കടലിലെ തുടര്‍ച്ചയായ ന്യൂനമര്‍ദങ്ങള്‍ക്കു പിന്നാലെ അറബിക്കടലിലും ന്യൂനമര്‍ദത്തിനു വഴിയൊരുങ്ങുന്നു. തെക്കു കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തോടു ചേര്‍ന്ന് രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയ്ക്കകം ശക്തിയാര്‍ജിച്ചു വടക്കു കിഴക്കന്‍ ദിശയില്‍ നീങ്ങഇ ന്യൂനമപ്#ദമായി മാറുമന്നാണ് വിലയിരുത്തല്‍. ഗുജറാത്ത് തീരത്തിനു സമീപം അറബിക്കടലില്‍ രൂപം കൊണ്ട ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്കു നീങ്ങി. ഇന്നു രാവിലെ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ ഒമാന്‍ കരതൊടുമെന്നാണ് പ്രവചനം.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top