Section

malabari-logo-mobile

കോവിഡ് പ്രതിരോധം: വാക്സിനെടുക്കാന്‍ മലപ്പുറം ജില്ലയില്‍ വിപുലമായ സൗകര്യങ്ങള്‍

HIGHLIGHTS : covid resistance: Extensive facilities for vaccination in Malappuram district

മലപ്പുറം:കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണത്തിന് ജില്ലയില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി, മഞ്ചേരി, തിരൂര്‍, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രികള്‍, ജില്ലയിലെ മുഴുവന്‍ താലൂക്ക് ആശുപത്രികള്‍, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സൗജന്യ വാക്സിന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്.

ഇതിനു പുറമെ ജില്ലയില്‍ തെരഞ്ഞെടുത്ത 24 സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പിന് സൗകര്യമുണ്ടായിരിക്കും. ഇതിനു പുറമെ മഞ്ചേരി നഗരസഭ ടൗണ്‍ഹാള്‍, പെരിന്തല്‍മണ്ണ പഞ്ചമി സ്‌കൂള്‍ എന്നിവിടങ്ങളില്‍ മുഴുവന്‍ ദിവസങ്ങളിലും മെഗാ കുത്തിവെപ്പ് ക്യാമ്പും നടക്കും.

sameeksha-malabarinews

60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 മുതല്‍ 59 വയസ് വരെയുള്ള ഇതര രോഗബാധിതര്‍ക്കുമാണ് നിലവില്‍ കോവിഡ് 19 പ്രതിരോധ വാക്സിന്‍ കുത്തിവെപ്പ് നടക്കുന്നത്. ഇതിനായൊരുക്കിയ സൗകര്യങ്ങള്‍ ഈ വിഭാഗങ്ങളില്‍ ഉള്‍പെട്ടവര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!