മമ്മുട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസ്

കോഴിക്കോട്; കോവിഡ് മാനദണ്ഡം പാലിക്കാത്തതിന് സിനിമാ താരങ്ങളായ മമ്മുട്ടിക്കും, രമേഷ് പിഷാരടിക്കുമെതിരെ പോലീസ് കേസെടുത്തു.

മൈത്ര ആശുപത്രിയില്‍ പുതിയ റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനത്തിയ ഇരുവരും ആള്‍ക്കൂട്ടമുണ്ടാക്കിയെന്നാണ് കേസ്.

ഉദ്ഘാടനത്തിന് ശേഷം തീവ്രപരിചരണ ബ്ലോക്കിലെത്തിയത് ആളുകള്‍ കൂട്ടം കൂടുന്നതിന് കാരണമായെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഉദ്ഘാടനചടങ്ങ് നടന്നതെങ്ങിലും അതിന് ശേഷം നടന്‍മാരെ കണ്ട് ആളുകള്‍ കൂട്ടും കൂടുകയായിരുന്നു. എലത്തൂര്‍ പോലീസാണ് കേസെടുത്തത്.

 

Share news
error: Content is protected !!
Scroll to Top