കോവിഡ് ബാധിച്ച് താനാളൂർ സ്വദേശിനി മരണപ്പെട്ടു

താനാളൂർ: പകരയിലെ പരേതനായ ചക്കിയത്തിൽ ഹുസൈന്റെ ഭാര്യയും താനാളൂർ ആലിൻചുവടിൽ താമസക്കാരിയുമായ ഫാത്തിമ എന്ന പാത്തുമ്മു (68) മരണപ്പെട്ടു.

വിവിധങ്ങളായ രോഗങ്ങളെ തുടർന്ന് കഴിഞ്ഞാഴ്ച്ച കോട്ടയ്ക്കലിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്.

കോവിഡ് പ്രൊട്ടോക്കോൾ പകര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു.

മക്കൾ: ഉസ്മാൻ, ഉനൈസ്, മറിയാമ്മു, നസീമ, സാജിദ.

Share news
error: Content is protected !!
Scroll to Top