സംസ്ഥാനത്ത് 12 പേര്‍ക്കുകൂടി കൊവിഡ്

തിരുവനന്തപുരം: കേരളത്തില്‍ 12 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് 6 പേര്‍ക്കും കണ്ണൂരില്‍ 3 പേര്‍ക്കും എറണാകുളത്ത് 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 70 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ച.്

കൊവിഡ് സംശയത്തെ തുടര്‍ന്ന് 53013 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 52785 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.

കാസര്‍ഗോഡ് കൊവിഡ് സ്ഥിരീകരിച്ച ആറ് പേരില്‍ അഞ്ച് പേര്‍ ജനറല്‍ ആശുപത്രിയിലാണുള്ളത്. ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളജിലുമാണ് ചികിത്സയിലുള്ളത്. കണ്ണൂരില്‍ രണ്ട് പേര്‍ തലശേരി ജനറല്‍ ആശുപത്രിയിലും ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുമാണുള്ളത്. എറണാകുളം സ്വദേശികള്‍ കളമശേരി മെഡിക്കല്‍ കോളജിലും ചികിത്സ തേടി. പന്ത്രണ്ട് പേരും ഗര്‍ഫില്‍ നിന്നെത്തിയവരാണ്.

Share news
error: Content is protected !!
Scroll to Top