കോവിഡ് 19: മലപ്പുറം ജില്ലയില്‍ 388 പേര്‍ക്ക് രോഗബാധ 368 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 365 പേര്‍ക്ക്
ഉറവിടമറിയാതെ 10 പേര്‍ക്ക്
ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും
രോഗബാധിതരായി ചികിത്സയില്‍ 2,812 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 20,656 പേര്‍

മലപ്പുറം: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 27) 388 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 365 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 10 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വിദേശത്ത് നിന്ന് ജില്ലയിലെത്തിയ ഒമ്പത് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 368 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,14,018 ആയി. 20,656 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2,812 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 188 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 64 പേരും 57 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 569 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

പൊതു ഇടങ്ങളില്‍ പോകുന്നവര്‍ കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ഫെബ്രുവരി 27 ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 01
ആലങ്കോട് 02
ആലിപ്പറമ്പ് 01
അമരമ്പലം 03
ആനക്കയം 02
അങ്ങാടിപ്പുറം 10
അരീക്കോട് 06
ആതവനാട് 01
ഊരകം 02
ചീക്കോട് 01
ചേലേമ്പ്ര 12
ചെറിയമുണ്ടം 01
ചെറുകാവ് 05
ചോക്കാട് 02
ചുങ്കത്തറ 14
എടക്കര 10
എടപ്പറ്റ 02
എടപ്പാള്‍ 03
എടരിക്കോട് 02
എടവണ്ണ 04
ഇരിമ്പിളിയം 02
കാലടി 01
കല്‍പകഞ്ചേരി 03
കരുളായി 01
കരുവാരക്കുണ്ട് 04
കാവനൂര്‍ 01
കീഴുപറമ്പ് 01
കൊണ്ടോട്ടി 11
കൂട്ടിലങ്ങാടി 01
കോട്ടക്കല്‍ 01
കുറുവ 01
കുറ്റിപ്പുറം 01
കുഴിമണ്ണ 05
മക്കരപ്പറമ്പ് 03
മലപ്പുറം 19
മമ്പാട് 02
മംഗലം 01
മഞ്ചേരി 10
മങ്കട 07
മാറാക്കര 01
മാറഞ്ചേരി 01
മൂന്നിയൂര്‍ 04
മൂര്‍ക്കനാട് 01
മൂത്തേടം 06
മുതുവല്ലൂര്‍ 02
നന്നംമുക്ക് 02
നെടിയിരുപ്പ് 01
നിലമ്പൂര്‍ 11
ഒഴൂര്‍ 01
പള്ളിക്കല്‍ 05
പാണ്ടിക്കാട് 02
പരപ്പനങ്ങാടി 06
പറപ്പൂര്‍ 02
പെരിന്തല്‍മണ്ണ 06
പെരുമ്പടപ്പ് 02
പെരുവല്ലൂര്‍ 05
പൊന്മുണ്ടം 01
പൊന്മള 02
പൊന്നാനി 09
പോരൂര്‍ 02
പോത്തുകല്ല് 11
പുലാമന്തോള്‍ 04
പുളിക്കല്‍ 08
പുല്‍പ്പറ്റ 03
പുറത്തൂര്‍ 04
പുഴക്കാട്ടിരി 06
താനാളൂര്‍ 01
തലക്കാട് 03
തവനൂര്‍ 01
താഴെക്കോട് 01
തേഞ്ഞിപ്പലം 16
തെന്നല 01
തിരുവാലി 05
തൃക്കലങ്ങോട് 03
തുവ്വൂര്‍ 06
തിരൂര്‍ 03
തിരൂരങ്ങാടി 05
ഊര്‍ങ്ങാട്ടിരി 02
വളവന്നൂര്‍ 03
വള്ളിക്കുന്ന് 04
വട്ടംകുളം 02
വാഴക്കാട് 04
വാഴയൂര്‍ 04
വഴിക്കടവ് 24
വെളിയങ്കോട് 09
വേങ്ങര 14
വെട്ടം 03
വണ്ടൂര്‍ 07

 

Share news
error: Content is protected !!
Scroll to Top