കോവിഡ് 19 ; മലപ്പുറം ജില്ലയില്‍ 589 പേര്‍ക്ക് രോഗമുക്തി ,413 പേര്‍ക്ക് രോഗബാധ

മലപ്പുറം : ജില്ലയില്‍ ഇന്ന് 589 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇവരുള്‍പ്പെടെ 1,07,122 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. വ്യാഴാഴ്ച 413 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 384 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ ഒമ്പത് പേരും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരായവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 14 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയില്‍ തിരിച്ചെത്തിയവരാണ്.

ജില്ലയിലിപ്പോള്‍ 23,979 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3,335 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 255 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 124 പേരും 85 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 550 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

കോവിഡ് വ്യാപനം ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹ്യ ഇടപെടലുകളില്‍ ഏര്‍പ്പെടുന്നവരും വൈറസ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

വ്യാഴാഴ്ച (ഫെബ്രുവരി 11) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 04
ആലങ്കോട് 04
ആലിപ്പറമ്പ് 02
അമരമ്പലം 01
ആനക്കയം 04
അങ്ങാടിപ്പുറം 09
അരീക്കോട് 02
ആതവനാട് 01
ഊരകം 01
ചീക്കോട് 01
ചെറുകാവ് 01
ചോക്കാട് 03
ചുങ്കത്തറ 01
എടക്കര 01
എടപ്പറ്റ 01
എടപ്പാള്‍ 08
എടരിക്കോട് 01
എടവണ്ണ 01
എടയൂര്‍ 02
ഏലംകുളം 09
ഇരിമ്പിളിയം 03
കാലടി 02
കാളികാവ് 04
കല്‍പകഞ്ചേരി 07
കണ്ണമംഗലം 02
കാവനൂര്‍ 01
കീഴാറ്റൂര്‍ 05
കീഴുപറമ്പ് 02
കോഡൂര്‍ 01
കൊണ്ടോട്ടി 04
കൂട്ടിലങ്ങാടി 02
കോട്ടക്കല്‍ 15
കുറ്റിപ്പുറം 06
കുഴിമണ്ണ 01
മലപ്പുറം 28
മമ്പാട് 03
മംഗലം 04
മഞ്ചേരി 18
മങ്കട 06
മാറാക്കര 05
മാറഞ്ചേരി 30
മേലാറ്റൂര്‍ 02
മൂന്നിയൂര്‍ 03
മൊറയൂര്‍ 02
മുതുവല്ലൂര്‍ 01
നന്നമ്പ്ര 01
നന്നംമുക്ക് 01
നെടിയിരുപ്പ് 01
നിലമ്പൂര്‍ 10
നിറമരുതൂര്‍ 02
പള്ളിക്കല്‍ 06
പാണ്ടിക്കാട് 03
പരപ്പനങ്ങാടി 03
പറപ്പൂര്‍ 05
പെരിന്തല്‍മണ്ണ 15
പെരുമണ്ണ ക്ലാരി 03
പെരുമ്പടപ്പ് 04
പൊന്മള 02
പൊന്നാനി 06
പൂക്കോട്ടൂര്‍ 09
പോരൂര്‍ 11
പുലാമന്തോള്‍ 04
പുളിക്കല്‍ 02
പുല്‍പ്പറ്റ 02
പുറത്തൂര്‍ 02
പുഴക്കാട്ടിരി 01
താനാളൂര്‍ 14
താനൂര്‍ 02
തലക്കാട് 03
താഴേക്കോട് 02
തേഞ്ഞിപ്പലം 04
തിരുനാവായ 02
തിരുവാലി 04
തൃക്കലങ്ങോട് 08
തൃപ്രങ്ങോട് 01
തുവ്വൂര്‍ 01
തിരൂര്‍ 05
തിരൂരങ്ങാടി 03
ഊര്‍ങ്ങാട്ടിരി 01
വളാഞ്ചേരി 04
വളവന്നൂര്‍ 04
വള്ളിക്കുന്ന് 02
വട്ടംകുളം 10
വാഴക്കാട് 02
വാഴയൂര്‍ 02
വഴിക്കടവ് 02
വെളിയങ്കോട് 11
വേങ്ങര 05
വെട്ടത്തൂര്‍ 05
വെട്ടം 03
വണ്ടൂര്‍ 06

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top