Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ 191 പേര്‍ക്ക് കോവിഡ്

HIGHLIGHTS : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.55 ശതമാനം നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 188 പേര്‍ക്ക് ഉറവിടമറിയാതെ 02 പേര്‍ക്ക്

മലപ്പുറം: ജില്ലയില്‍ വെള്ളിയാഴ്ച (നവംബര്‍ 19) 191 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 3.55 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. 188 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ട് പേരുടെ വൈറസ് ഉറവിടം വ്യക്തമായിട്ടില്ല. കൂടാതെ ജില്ലയ്ക്ക് പുറത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ആകെ 5386 സാമ്പിളുകളാണ് ഈ ദിവസം പരിശോധന നടത്തിയത്.ജില്ലയില്‍ 45,29,591 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിനാണ് ഇതുവരെ നല്‍കിയത്. ഇതില്‍ 29,53,058 പേര്‍ക്ക് ഒന്നാം ഡോസും 15,76,533 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുമാണ് നല്‍കിയത്. ഏതെങ്കിലും വിധത്തിലുള്ള കോവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

sameeksha-malabarinews

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!