മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.5 ശതമാനം;1,350 പേര്‍ക്ക് വൈറസ് ബാധ; 1,997 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 13.5 ശതമാനം രേഖപ്പെടുത്തി. 1,350 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായും 1,997 പേര്‍ രോഗവിമുക്തരായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് ഭേദമായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 3,04,406 പേരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

രോഗബാധ സ്ഥിരീകരിച്ചവരില്‍ 1,309 പേര്‍ രോഗികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവരാണ്. 17 പേര്‍ക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയ ആറ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 18 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 37,900 പേര്‍ ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 11,189 പേരാണ് ചികിത്സയിലുള്ളത്.

കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 820 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 217 പേരും 85 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയര്‍ സെന്ററുളില്‍ 683 പേരും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായും നിരീക്ഷണത്തില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 1,038 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

നിയന്ത്രണങ്ങളിലെ ഇളവ് ദുരുപയോഗം ചെയ്യരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്നതിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍ ഒരു കാരണവശാലും ദുരുപയോഗം ചെയ്യരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭ്യര്‍ഥിച്ചു. വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത സജീവമായി നിലനില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത പാലിക്കുന്നതിലൂടെ മാത്രമെ സ്വയ രക്ഷയും കുടുംബത്തിന്റെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കാനാകൂ.

വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രണ്ട് മാസ്‌കുകളുടെ ശരിയായ ഉപയോഗം അത്യാവശ്യമാണ്. സാമൂഹ്യ അകലം ഉറപ്പാക്കുന്നതിലും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കുന്നതിലും വീഴ്ച പാടില്ല. വീടുകളില്‍ അതീവ ജാഗ്രത തുടരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

രോഗ വ്യാപനം തടയാനുള്ള പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (ജൂണ്‍ 16) പ്രാദേശികാടിസ്ഥാനത്തില്‍ രോഗബാധിതരായവരുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 14
ആലങ്കോട് 05
ആലിപ്പറമ്പ് 05
അമരമ്പലം 29
ആനക്കയം 12
അങ്ങാടിപ്പുറം 36
അരീക്കോട് 05
ആതവനാട് 02
ഊരകം 12
ചാലിയാര്‍ 33
ചീക്കോട് 03
ചേലേമ്പ്ര 09
ചെറിയമുണ്ടം 01
ചെറുകാവ് 06
ചോക്കാട് 19
ചുങ്കത്തറ 18
എടക്കര 10
എടപ്പറ്റ 11
എടപ്പാള്‍ 08
എടരിക്കോട് 02
എടവണ്ണ 36
എടയൂര്‍ 10
ഏലംകുളം 17
ഇരിമ്പിളിയം 09
കാലടി 05
കാളികാവ് 18
കല്‍പകഞ്ചേരി 02
കണ്ണമംഗലം 08
കരുളായി 06
കരുവാരക്കുണ്ട് 61
കാവനൂര്‍ 12
കീഴാറ്റൂര്‍ 25
കീഴുപറമ്പ് 03
കോഡൂര്‍ 03
കൊണ്ടോട്ടി 19
കൂട്ടിലങ്ങാടി 10
കോട്ടക്കല്‍ 11
കുറുവ 10
കുറ്റിപ്പുറം 24
കുഴിമണ്ണ 06
മക്കരപ്പറമ്പ് 02
മലപ്പുറം 23
മമ്പാട് 06
മംഗലം 11
മഞ്ചേരി 21
മങ്കട 14
മാറാക്കര 07
മാറഞ്ചേരി 14
മേലാറ്റൂര്‍ 12
മൂന്നിയൂര്‍ 15
മൂര്‍ക്കനാട് 33
മൂത്തേടം 06
മൊറയൂര്‍ 01
മുതുവല്ലൂര്‍ 04
നന്നമ്പ്ര 03
നന്നംമുക്ക് 04
നിലമ്പൂര്‍ 16
നിറമരുതൂര്‍ 28
ഒതുക്കുങ്ങല്‍ 25
ഒഴൂര്‍ 06
പള്ളിക്കല്‍ 09
പാണ്ടിക്കാട് 09
പരപ്പനങ്ങാടി 13
പറപ്പൂര്‍ 06
പെരിന്തല്‍മണ്ണ 08
പെരുമണ്ണ ക്ലാരി 03
പെരുമ്പടപ്പ് 21
പെരുവള്ളൂര്‍ 07
പൊന്മള 30
പൊന്മുണ്ടം 09
പൊന്നാനി 34
പൂക്കോട്ടൂര്‍ 06
പോരൂര്‍ 06
പോത്തുകല്ല് 07
പുലാമന്തോള്‍ 03
പുളിക്കല്‍ 13
പുല്‍പ്പറ്റ 13
പുറത്തൂര്‍ 09
പുഴക്കാട്ടിരി 06
താനാളൂര്‍ 06
താനൂര്‍ 29
തലക്കാട് 07
തവനൂര്‍ 05
താഴേക്കോട് 04
തേഞ്ഞിപ്പലം 14
തെന്നല 05
തിരുനാവായ 07
തിരുവാലി 02
തൃക്കലങ്ങോട് 09
തൃപ്രങ്ങോട് 07
തുവ്വൂര്‍ 19
തിരൂര്‍ 13
തിരൂരങ്ങാടി 13
ഊര്‍ങ്ങാട്ടിരി 10
വളാഞ്ചേരി 28
വളവന്നൂര്‍ 02
വള്ളിക്കുന്ന് 10
വട്ടംകുളം 19
വാഴക്കാട് 21
വാഴയൂര്‍ 06
വഴിക്കടവ് 31
വെളിയങ്കോട് 08
വേങ്ങര 19
വെട്ടത്തൂര്‍ 11
വെട്ടം 28
വണ്ടൂര്‍ 19

Share news
error: Content is protected !!
Scroll to Top