Section

malabari-logo-mobile

കോവിഡ് 19: മലപ്പുറം  ജില്ലയില്‍ 286 പേര്‍ക്ക് രോഗബാധ;342 പേര്‍ക്ക് രോഗമുക്തി

HIGHLIGHTS : നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 275 പേര്‍ക്ക് ഉറവിടമറിയാതെ 04 പേര്‍ക്ക് രോഗബാധിതരായി ചികിത്സയില്‍ 2,460 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 18,447 പേര്‍

മലപ്പുറം: ജില്ലയില്‍ ഇന്ന്  286 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 275 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും നാല് പേര്‍ക്ക് ഉറവിടറിയാതെയുമാണ് രോഗബാധ. കൂടാതെ വിദേശ രാജ്യത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയില്‍ ചികിത്സയിലായിരുന്ന 342 പേരാണ് ഇന്ന് കോവിഡ് വിമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 1,16,337 ആയി. 18,447 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 2,460 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 147 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 67 പേരും 22 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെയായി ജില്ലയില്‍ 578 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്.

sameeksha-malabarinews

പൊതു ഇടങ്ങളില്‍ പോകുന്നവര്‍ കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ പോകാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

മാര്‍ച്ച് ആറ് ശനിയാഴ്ച മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

എ.ആര്‍ നഗര്‍ 02
അമരമ്പലം 02
ആനക്കയം 04
അങ്ങാടിപ്പുറം 09
അരീക്കോട് 01
ഊരകം 02
ചാലിയാര്‍ 04
ചീക്കോട് 07
ചേലേമ്പ്ര 16
ചെറിയമുണ്ടം 01
ചോക്കാട് 01
ചുങ്കത്തറ 03
എടക്കര 02
എടപ്പാള്‍ 02
എടവണ്ണ 04
ഇരിമ്പിളിയം 11
കാളികാവ് 04
കല്‍പകഞ്ചേരി 01
കണ്ണമംഗലം 03
കരുളായി 03
കരുവാരക്കുണ്ട് 03
കാവനൂര്‍ 02
കീഴാറ്റൂര്‍ 01
കീഴുപറമ്പ 03
കോഡൂര്‍ 04
കൊണ്ടോട്ടി 09
കോട്ടക്കല്‍ 04
കുറ്റിപ്പുറം 04
കുഴിമണ്ണ 01
മക്കരപ്പറമ്പ് 01
മലപ്പുറം 14
മമ്പാട് 01
മംഗലം 01
മഞ്ചേരി 05
മങ്കട 03
മാറാക്കര 05
മാറഞ്ചേരി 01
മേലാറ്റൂര്‍ 02
മൂന്നിയൂര്‍ 03
മൂത്തേടം 02
മൊറയൂര്‍ 02
മുതുവല്ലൂര്‍ 02
നന്നമ്പ്ര 01
നെടിയിരുപ്പ് 06
നിലമ്പൂര്‍ 07
നിറമരുതൂര്‍ 02
ഒതുക്കുങ്ങല്‍ 03
പള്ളിക്കല്‍ 03
പാണ്ടിക്കാട് 01
പരപ്പനങ്ങാടി 02
പറപ്പൂര്‍ 06
പെരിന്തല്‍മണ്ണ 04
പൊന്മള 01
പൊന്മുണ്ടം 01
പൊന്നാനി 02
പൂക്കോട്ടൂര്‍ 01
പോത്തുകല്ല് 03
പുലാമന്തോള്‍ 03
പുളിക്കല്‍ 05
പുല്‍പ്പറ്റ 02
പുറത്തൂര്‍ 01
പുഴക്കാട്ടിരി 05
താനാളൂര്‍ 01
താനൂര്‍ 01
തവനൂര്‍ 02
താഴെക്കോട് 02
തേഞ്ഞിപ്പലം 04
തെന്നല 01
തിരുവാലി 02
തൃക്കലങ്ങോട് 03
തുവ്വൂര്‍ 01
തിരൂര്‍ 04
തിരൂരങ്ങാടി 07
ഊര്‍ങ്ങാട്ടിരി 09
വളാഞ്ചേരി 01
വളവന്നൂര്‍ 02
വട്ടംകുളം 01
വാഴക്കാട് 08
വാഴയൂര്‍ 05
വഴിക്കടവ് 05
വെളിയങ്കോട് 01
വേങ്ങര 07
വെട്ടത്തൂര്‍ 03
വണ്ടൂര്‍ 01

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!