കോവിഡ് 19:മലപ്പുറം ജില്ലയില്‍ 419 പേര്‍ക്ക് രോഗബാധ

മലപ്പുറം: ജില്ലയില്‍ വെള്ളിയാഴ്ച 419 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 398 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 16 പേരും ഇന്ന് രോഗബാധിതരായവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.

569 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം വെള്ളിയാഴ്ച കോവിഡ് രോഗമുക്തരായി. ഇവരുള്‍പ്പെടെ 89,687 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. ജില്ലയിലിപ്പോള്‍ 21,847 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,493 പേര്‍ വിവിധ ചികിത്സയിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 318 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 127 പേരും 136 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 497 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ആരോഗ്യ ജാഗ്രത കൈവിടരുത്

കോവിഡ് വ്യാപനത്തിനം ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആവര്‍ത്തിച്ച് അറിയിച്ചു. വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും സാമൂഹ്യ ഇടപെടലുകളില്‍ ഏര്‍പ്പെടുന്നവരും വൈറസ് ബാധ തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുതെന്നും ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

വെള്ളിയാഴ്ച (ജനുവരി 08) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

അമരമ്പലം  04
ആനക്കയം  05
അങ്ങാടിപ്പുറം  02
അരീക്കോട്  09
ആതവനാട്  03
ചീക്കോട്  03
ചേലേമ്പ്ര  05
ചെറിയമുണ്ടം  01
ചെറുകാവ്  02
ചോക്കാട് 01
ചുങ്കത്തറ  04
എടക്കര  02
എടപ്പറ്റ 01
എടപ്പാള്‍  04
എടവണ്ണ  16
എടയൂര്‍  02
ഏലംകുളം 01
ഇരിമ്പിളിയം 02
കാലടി  06
കാളികാവ്  04
കല്‍പകഞ്ചേരി  02
കണ്ണമംഗലം 03
കരുളായി  02
കരുവാരക്കുണ്ട്  04
കാവനൂര്‍  02
കീഴാറ്റൂര്‍  02
കോഡൂര്‍ 01
കൊണ്ടോട്ടി  11
കൂട്ടിലങ്ങാടി  07
കോട്ടക്കല്‍  04
കുറ്റിപ്പുറം  05
കുഴിമണ്ണ 02
മക്കരപ്പറമ്പ  01
മലപ്പുറം  58
മമ്പാട്  07
മംഗലം 03
മഞ്ചേരി  19
മങ്കട  03
മാറാക്കര 01
മാറഞ്ചേരി  01
മേലാറ്റൂര്‍ 02
മൂന്നിയൂര്‍  01
മൂര്‍ക്കനാട്  02
മൂത്തേടം  02
മുതുവല്ലൂര്‍  06
നന്നമ്പ്ര 02
നിലമ്പൂര്‍  07
ഒതുക്കുങ്ങല്‍ 06
പള്ളിക്കല്‍ 03
പാണ്ടിക്കാട്  04
പരപ്പനങ്ങാടി 03
പറപ്പൂര്‍ 01
പെരിന്തല്‍മണ്ണ  13
പെരുമ്പടപ്പ് 02
പെരുവെള്ളൂര്‍  02
പൊന്മള 01
പൊന്മുണ്ടം 01
പൊന്നാനി  02
പൂക്കോട്ടൂര്‍  02
പോരൂര്‍  02
പോത്തുകല്ല് 01
പുലാമന്തോള്‍  06
പുളിക്കല്‍  05
പുല്‍പ്പറ്റ 07
താനാളൂര്‍  01
തവനൂര്‍  02
താഴേക്കോട്  11
തേഞ്ഞിപ്പലം 03
തിരുനാവായ 01
തിരുവാലി 01
തൃക്കലങ്ങോട്  08
തൃപ്രങ്ങോട്  06
തുവ്വൂര്‍  06
തിരൂരങ്ങാടി  05
ഊര്‍ങ്ങാട്ടിരി 07
വളാഞ്ചേരി  03
വളവന്നൂര്‍  01
വള്ളിക്കുന്ന്  06
വട്ടംകുളം  07
വാഴക്കാട്  09
വാഴയൂര്‍  07
വഴിക്കടവ്  09
വെളിയങ്കോട് 02
വേങ്ങര  14
വെട്ടം 01
വണ്ടൂര്‍  11

Share news
error: Content is protected !!
Scroll to Top