ജനതാ കര്‍ഫ്യൂ പൂര്‍ണം

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നദേന്ദ്ര മോഡി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ പൂര്‍ണം.രാവിലെ ഏഴുമണി മുതല്‍ രാത്രി ഒമ്പതു മണിവരെയാണ് ജനത കര്‍ഫ്യൂ. റോഡ്, റെയില്‍, വ്യോമ ഗതാഗതം ഉള്‍പ്പെടെ എല്ലാം നിര്‍ത്തി വെച്ചു.

സ്വകാര്യ വാഹനങ്ങളുള്‍പ്പെടെ മറ്റ് വാഹനങ്ങളൊന്നുതന്നെ സര്‍വീസ് നടത്തുന്നില്ല. കടമ്പോളങ്ങളെല്ലാം പൂര്‍ണമായി അടഞ്ഞുകിടക്കുകയാണ്. പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കുന്നില്ല. അതെസമയം ആംബുലസുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകള്‍ നടത്തുന്ന വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കും.

ആശുപത്രികളുടെ ഭാഗമായ ക്യാന്റീനുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് കഴിഞ്ഞദിവസം ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിരുന്നു.

Share news
error: Content is protected !!
Scroll to Top