Section

malabari-logo-mobile

കോവിഡ് പ്രതിരോധം: 1.13 കോടിയുടെ ഉപകരണങ്ങള്‍ നല്‍കി 

HIGHLIGHTS : covid Defense: 1.13 crore worth of equipment provided

????????????????????????????????????

മലപ്പുറം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടത്തിന് കൈത്താങ്ങായി വിവിധ സ്ഥാപനങ്ങളും സംഘടനകളും 1.13 കോടിയുടെ ഉപകരണങ്ങള്‍ നല്‍കി മാതൃകയായി. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍, അജ്ഫാന്‍ ഗ്രൂപ്പ്, കെ.എം.സി.സി എന്നിവരാണ് ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. കോവിഡ് രോഗികള്‍ക്കുള്ള വെന്റിലേറ്ററുകള്‍, പള്‍സ് ഓക്സിമീറ്ററുകള്‍, ഐ.സി.യു ബെഡുകള്‍ ഉള്‍പ്പടെ 1.13 കോടിയുടെ ഉപകരണങ്ങള്‍ കലക്ടറേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഏറ്റുവാങ്ങി.
ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പ്പറേഷന്‍ 75 ലക്ഷം രൂപ ചെലവില്‍ 10 വെന്റിലേറ്ററുകളാണ് ജില്ലാ കലക്ടര്‍ക്ക് കൈമാറിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കലക്ടര്‍ പ്രത്യേകം ആവശ്യപ്പെട്ടതനുസരിച്ചാണ് ഉപകരണങ്ങള്‍ ലഭ്യമാക്കിയത്.

കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്നുള്ള രക്ഷാ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ ജില്ലാ ഭരണകൂടം നടത്തിയ ഇടപെടലുകള്‍ക്കുള്ള നന്ദി സൂചകമായാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് തങ്ങളുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നുള്ള വിഹിതം ജില്ലാ ഭരണകൂടത്തിനായി മാറ്റിവെച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് 24.75 ലക്ഷം രൂപയുടെ 2,300 പള്‍സ് ഓക്സി മീറ്ററുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ ജില്ലാ കലക്ടര്‍ക്ക്  നല്‍കിയത്.

sameeksha-malabarinews

പ്രമുഖ വ്യാപാര സ്ഥാപനമായ അജ്ഫാന്‍ ഗ്രൂപ്പ് ഉടമ നെച്ചിക്കാട്ടില്‍ മുഹമ്മദ്കുട്ടി 11 ലക്ഷം രൂപയുടെ 30 ഐ.സി.യു ബെഡുകളും കെ.എം.സി.സി അബുദാബി ഘടകം പ്രസിഡന്റ് ഷുക്കൂറലി കല്ലിങ്ങല്‍ രണ്ട് ലക്ഷം രൂപ വില വരുന്ന ആറ് ഐ.സി.യു ബെഡുകളുമാണ് ജില്ലാ കലക്ടര്‍ക്ക് കൈമാറിയത്.
കലക്ടറേറ്റില്‍ ലഭിച്ച ഉകരണങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ആശുപത്രികള്‍ക്ക് വിതരണം ചെയ്തു.  തിരൂര്‍,  പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രികള്‍, തിരൂരങ്ങാടി, പൊന്നാനി, മലപ്പുറം, കുറ്റിപ്പുറം, വേങ്ങര താലൂക്ക് ആശുപത്രികള്‍ക്ക് ഐ.സി.യു. ബെഡുകള്‍ നല്‍കി.  പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, തിരൂരങ്ങാടി, പൊന്നാനി താലൂക്ക് ആശുപത്രികളിലേക്ക് വെന്റിലേറ്ററുകളും കൈമാറി.
കലക്ടറേറ്റില്‍ ലഭിച്ച മറ്റ് ഉകരണങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മേല്‍നോട്ടത്തില്‍ ആവശ്യക്കാരിലെത്തിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സബ്കലക്ടര്‍  കെ.എസ്. അഞ്ജു , അസിസ്റ്റന്റ് കലക്ടര്‍ വിഷ്ണുരാജ്, എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍ പി.എം പുരുഷോത്തമന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന  എന്നിവരും പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!