കൊവിഡ്;കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദേശം

ദില്ലി: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കൊവിഡ് ചില സംസ്ഥാനങ്ങളില്‍ വര്‍ധിച്ചതാണ് രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണമായതെന്നും ഇത്രയും നാള്‍ കൊവിഡിന് എതിരായ മുന്നേറ്റം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടരി രാജേഷ് ഭൂഷന്‍ അറയിച്ചു.

ഏപ്രില്‍ 18 ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കത്തിലെ നിര്‍ദേശങ്ങള്‍ അനുസരിച്ച് വാക്‌സിനേഷന്‍, ടെസ്റ്റിംഗ്, നിരീക്ഷണം തുടങ്ങിയ കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് രാജേഷ് ഭൂഷന്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top