രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും കൂടുന്നു. 24 മണിക്കൂറില്‍ രാജ്യത്ത് 2067 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. 0.49 ശതമാനമാണ് രാജ്യത്തെ പൊസിറ്റിവിറ്റി നിരക്ക്. ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നും 89.8 ശതമാനം വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇത് ശരിക്കും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
ഡല്‍ഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ ഡല്‍ഹി ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റി ഇന്ന് യോഗം ചേരും. രോഗവ്യാപനം തടയുന്നത് ലക്ഷ്യമിട്ട് സംസ്ഥാനത്ത് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയേക്കും.
ദില്ലി, ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ പ്രതിദിന രോഗികളുടെ എണ്ണം നൂറ് കടന്നത്. പ്രതിദിന രോഗികളുടെ എണ്ണം കൂടിയതിന് പിന്നാലെ ദില്ലി, ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം, എന്നീ സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം കത്തയച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.




