കൊവിഡ്: ചൈനയെ മറികടന്ന് ഇന്ത്യ

ദില്ലി: കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് ഇന്ത്യ. ഇന്ത്യയില്‍ രോഗികളുടെ എണ്ണം 85,000 കടന്നു. ഇതോടെയാണ് വൈറസ് പ്രഭവ കേന്ദ്രമായ ചൈനയെ ഇന്ത്യ മറികടന്നത്. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോള്‍ പതിനൊന്നാം സ്ഥാനത്താണ്.

ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ മരണ നിരക്ക് കുറവാണ് 3.2 ശതമാനമാണ് ഇന്ത്യയിലെ മരണ നിരക്ക്. എന്നാല്‍ ചൈനയില്‍ മരണ നിരക്ക് 5.5 ശതമാനമാണ്.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണ ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ 2746 പേരാണ് കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. ഗുജറാത്ത്, തമിഴ്‌നാട്, മുംബൈ, ചെന്നൈ, അഹമദാബാദ് എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം 10,000 കടന്നു.

Related Articles