Section

malabari-logo-mobile

കൊവിഷീല്‍ഡിന് പിന്നാലെ കൊവാക്‌സിനും വില കുറച്ചു; സംസ്ഥാനങ്ങള്‍ക്ക് ഇനി 400 രൂപ മാത്രം

HIGHLIGHTS : covaxin reduced prices after covishield; States now have only Rs 400

ന്യൂഡല്‍ഹി: കൊവിഷീല്‍ഡിന് പിന്നാലെ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്റെയും വില കുറച്ചു. ഭാരത് ബയോടെക്ക് ഉത്പാദിപ്പിക്കുന്ന കൊവാക്‌സിന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഈടാക്കുന്ന തുകയാണ് കുറച്ചിരിക്കുന്നത്.

സംസ്ഥാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 600 രൂപയില്‍ നിന്നും 400 ആയാണ് കുറച്ചിരിക്കുന്നത്. വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ തന്നെയാണ് ഈ വിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കുന്ന വാക്‌സിന്റെ തുക ഡോസിന് 1,200 എന്നാണ്.

sameeksha-malabarinews

ഇന്നലെ, കൊവിഷീല്‍ഡ് വാക്‌സിന്റെ വില ഇന്നലെ കുറച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങാവുന്ന വാക്‌സിന്റെ വില എന്നത് 400ല്‍ നിന്നും 300ലേക്കാണ് കുറച്ചിരിക്കുന്നത് എന്ന് അദാര്‍ പൂനവല്ല ട്വീറ്റിലൂടെ അറിയിച്ചിരിക്കുന്നത്.

വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ വില കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ കൂടുതല്‍ വാക്‌സിനുകള്‍ നിര്‍മ്മിക്കാന്‍ കമ്പനികള്‍ തന്നെ അടുത്തിടെ കേന്ദ്രത്തില്‍ നിന്ന് ആയിരക്കണക്കിന് കോടി രൂപ ആവശ്യപ്പെട്ടിരുന്നു.

18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കായുള്ള വാക്‌സിനേഷന്‍ മെയ് ഒന്ന് ശനിയാഴ്ച മുതല്‍ ആരംഭിക്കാനിരിക്കെയാണ് വാക്‌സിന്റെ വിലയെ ചൊല്ലി തര്‍ക്കമുണ്ടായത്. നിലവിലുള്ള നിരക്കില്‍ നിന്നും 25 ശതമാനം കുറയ്ക്കുമെന്നും സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് ഉപകാരപ്രദമായ ഈ തീരുമാനം സ്വീകരിച്ചിരിക്കുന്നതെന്നും സിറം മേധാവി ഇന്നലെ വ്യക്തമാക്കി.

വിലനിര്‍ണ്ണയത്തോടുള്ള ഞങ്ങളുടെ സമീപനത്തില്‍ സുതാര്യമായിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഇത് ആന്തരികമായി ധനസഹായത്തോടെയുള്ള പദ്ധതി വികസനവും ക്ലിനിക്കല്‍ പരീക്ഷണങ്ങളും നിര്‍ണ്ണയിച്ചു,” ഭാരത് ബയോടെക് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!