HIGHLIGHTS : Couple visits temple with child in car; Police rescue six-year-old girl trapped in car
തൃശ്ശൂര്‍ : ഗുരുവായൂരില്‍ ആറുവയസ്സുകാരി കാറില്‍ കുടുങ്ങി. കര്‍ണാടക സ്വദേശികളായ ദമ്പതികളാണ് 6 വയസ്സുള്ള പെണ്‍കുട്ടിയെ കാറില്‍ ലോക് ചെയ്ത് ക്ഷേത്ര ദര്‍ശനത്തിന് പോയത്. ഒരു മണിക്കൂറിന് ശേഷമാണ് ക്ഷേത്ര ദര്‍ശനത്തിന് പോയ രക്ഷിതാക്കള്‍ തിരിച്ചെത്തിയത്. ഈ സമയം കരഞ്ഞ് നിലവിളിച്ച പെണ്‍കുട്ടിയെ പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു.
ദമ്പതികള്‍ തങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് മക്കളുമായി ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിന് പോകുകയായിരുന്നു. കുട്ടി കുടുങ്ങിയ വിവരം ഉച്ചഭാഷിണിയില്‍ വിളിച്ചു പറഞ്ഞതിന് പിന്നാലെ ദമ്പതികള്‍ എത്തി.
കുട്ടി ഉറങ്ങിയതിനാലാണ് കാറില്‍ ഇരുത്തിയതെന്നാണ് ദമ്പതികളുടെ വിശദീകരണം. ദമ്പതികളെ താക്കീത് ചെയ്ത് പൊലീസ് വിട്ടയച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു