റെയില്‍ പാളത്തില്‍ രതി വേഴ്ച; ഭര്യ മരിച്ചു ഭര്‍ത്താവിന്റെ കാല് മുറിഞ്ഞു

Couple on Rail trackജീവിതത്തില്‍ എല്ലാ കാര്യത്തിലും വെറൈറ്റി ആഗ്രഹിച്ചു നടന്നിരുന്ന ദമ്പതികളുടെ ജീവിതം തകര്‍ന്നത് റെയില്‍വെ ട്രാക്കില്‍. തങ്ങളുടെ ലൈംഗിക ജീവിതത്തിലും വ്യത്യസ്തത ആഗ്രഹിച്ച ഈ ഉക്രൈന്‍ ദമ്പതികള്‍ വീട്ടിലേക്ക് പോകുന്ന വഴിയില്‍ റെയില്‍വെ ട്രാക്കില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയില്‍ അസമയത്ത് വന്ന ട്രെയിന്‍ ഇവരെ ഇടിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവതി തല്‍ക്ഷണം മരിക്കുകയും യുവാവിന്റെ ഇരുകാലുകളും മുട്ടിന് മേലെ മുറിഞ്ഞ് പോകുകയും ചെയ്തു. ട്രെയിന്‍ വരുന്ന ശബ്ദം ഇരുവരും കേട്ടില്ലെന്നാണ് റെയില്‍വേയുടെ വിശദീകരണം.

സപോറോഷിയെ പട്ടണത്തിലാണ് ശനിയാഴ്ച ഈ സംഭവം നടന്നത്. മുപ്പതുകാരിയായ യുവതിയും 41 കാരനുമാണ് രതിയുടെ വൈവിധ്യം തേടി ജീവിതം ഹോമിച്ചത്.

ഒരു പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇവര്‍ മദ്യപിച്ചതായി റിപ്പോര്‍ട്ടുണ്ട്. ദമ്പതികളുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഉക്രൈന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറായിട്ടില്ല.

 

Share news
error: Content is protected !!
Scroll to Top