വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച ഹൈസ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

images (3)കോഴിക്കോട് : വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ ഹൈസ്‌കൂള്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. പേരേമ്പ്ര വേങ്ങപ്പാറ ഗവ. ഹൈസ്‌കൂള്‍ അധ്യാപകന്‍ ജമാലുദ്ദീനാണ് അറസ്റ്റിലായത്. ഇരുപതിലേറെ വിദ്യാര്‍ത്ഥിനികളാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളോട് ക്ലാസ് റൂമില്‍ വെച്ച് അപമര്യാദയായി പെരുമാറിയതായി സ്‌കൂള്‍ ജാഗ്രതാ സമിതിക്കാണ് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് വിവരമറിഞ്ഞ നാട്ടുകാര്‍ സ്‌കൂള്‍ ഉപരോധം അടക്കമുള്ളവ നടത്താനിരിക്കെയാണ് അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തത്.

 

Share news
error: Content is protected !!
Scroll to Top